സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 3 പേരും കാസർകോഡ് ജില്ലക്കാരാണ് .ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്. സംസ്ഥാനത്ത് 15 പേർ രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ 5 പേരുടേയും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 3 പേരുടെയും കൊല്ലം ജില്ലയിലെ ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 331 പേരാണ് രോഗമുക്തി നേടിയത്.
116 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 21,725 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,243 പേര് വീടുകളിലും 482 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 144 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21941 സാമ്പിള്‍ പരിശോധിച്ചു. 20830 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.