കോഴിക്കോട്: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി കോടതിയില്‍ കീഴടങ്ങിയതില്‍ ഒത്തുകളിയുണ്ടെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. പി ജയരാജന്റെ സൈബര്‍ പോരാളിയാണ് ആകാശ് തില്ലങ്കേരിയെന്നും കീഴടങ്ങലിനുപിന്നില് കറുത്ത കരങ്ങളുണ്ടെന്നും കെ മുരളീധരന് പറഞ്ഞു. ബലം പ്രയോഗിച്ച് അറസ്റ്റുചെയ്താല്‍ ആകാശ് തില്ലങ്കേരി പലതും വിളിച്ചുപറയുമെന്നും അത് സിപിഎമ്മിന് ക്ഷീണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. പിന്തെന്തിനാണ് കേസ് നടത്തിപ്പിനായി കോടികള്‍ ചിലവഴിച്ചതെന്നും മുരളീധരന് ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആകാശിനെ അറസ്റ്റ് ചെയ്യാത്തത് പിണറായി വിജയനുള്പ്പെടെയുളള സിപിഎം നേതാക്കളുടെ ഹീനകൃത്യങ്ങള്‍ പുറത്തുവരുമെന്ന ഭയംകൊണ്ടാണെന്ന് കെ മുരളീധരന് നേരത്തെ പറഞ്ഞിരുന്നു. ഷുഹൈബ് കൊലപാതകക്കേസില്‍ സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ 96 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഫീസിനത്തില്‍ മാത്രം 89.7 ലക്ഷം. അഭിഭാഷകരുടെ വിമാനയാത്ര. ഹോട്ടല്‍ താമസം എന്നിവയ്ക്കായി 6, 64,961 രൂപയും ചെലവാക്കി. മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലൂടെയാണ് കണക്കുകള്‍ പുറത്തുവന്നത്.