ജമാഅത്തെ ഇസ്ലാമി മുസ്ലീങ്ങളുടെ വാപ്പയാകാന്‍ നോക്കണ്ട- കെ ടി ജലീല്‍

കാസര്‍ഗോഡ്: ജമാഅത്തെ ഇസ്ലാമി മുസ്ലീങ്ങളുടെ വാപ്പയാകാന്‍ നോക്കേണ്ടെന്ന് കെ ടി ജലീല്‍. ഇന്ത്യയിലെ മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ജമാഅത്തെ ഇസ്ലാമിക്കില്ലെന്നും അവര്‍ ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചയെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചര്‍ച്ചയുടെ വിവരങ്ങള്‍ ജമാഅത്തെ ഇസ്ലാമി മറച്ചുവയ്ക്കുകയായിരുന്നെന്നും വാര്‍ത്ത പുറത്തുവന്നപ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നെന്നും ജലീല്‍ പറഞ്ഞു.

'ഇന്ത്യന്‍ മുസ്ലീങ്ങളില്‍ അരശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത ജമാഅത്തെ ഇസ്ലാമിക്ക് രാജ്യത്തെ മുസ്ലീം സമുദായത്തിന്റെ കാര്യങ്ങള്‍ സംസാരിക്കാന്‍ ആരാണ് അധികാരം നല്‍കിയത്? ന്യൂനപക്ഷങ്ങളുടെ വംശഹത്യ ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസുമായി ജമാഅത്തെ ഇസ്ലാമി മുസ്ലീങ്ങളുടെ എന്ത് പ്രശ്‌നമാണ് ചര്‍ച്ച ചെയ്തത്? മുസ്ലീങ്ങള്‍ക്ക് സിപിഎമ്മിന്റെ പിന്തുണ വേണ്ടെന്ന് എന്തടിസ്ഥാനത്തിലാണ് അവര്‍ പറയുന്നത്? സിപിഎം മുസ്ലീങ്ങളുടെ അമ്മാവനാകേണ്ടെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി എന്തിനാണ് മുസ്ലീങ്ങളുടെ വാപ്പയാകാന്‍ നോക്കുന്നത്?'-കെ ടി ജലീല്‍ ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മതന്യൂനപക്ഷങ്ങളോടുളള സിപിഎമ്മിന്റെ നിലപാട് വോട്ട് പ്രതീക്ഷിച്ചല്ലെന്നും സിപിഎമ്മിനെ മുസ്ലീം വിരുദ്ധ പാര്‍ട്ടിയായി അവതരിപ്പിക്കാനുളള ജമാഅത്തെ ഇസ്ലാമിയുടെ നീക്കം അപലപിക്കപ്പെടേണ്ടതാണെന്നും കെ ടി ജലീല്‍ പറഞ്ഞു. ആര്‍എസ്എസുമായി ചര്‍ച്ച നടക്കുമ്പോഴും ഇന്ത്യയില്‍ മുസ്ലീങ്ങള്‍ വേട്ടയാടപ്പെടുന്നത് ജമാഅത്തെ ഇസ്ലാമി കാണുന്നില്ലേയെന്നും അവരോടുളള ഭയംകൊണ്ട് മാത്രമാണ് ജമാഅത്തെ ഇസ്ലാമി ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More