ഡല്‍ഹി: ആര് എസ് എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹൈവേയിലൂടെയുള്ള റൂട്ട് മാര്‍ച്ച് അനുവദിക്കാന്‍ കഴിയില്ല എന്ന് കാണിച്ച് സ്റ്റാലിന് സര്‍ക്കാര്‍ ആര് എസ് എസ് റൂട്ട് മാര്‍ച്ച് വിലക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ നല്കിയ ഹര്‍ജിയിലാണ് റൂട്ട് മാര്‍ച്ചിന് ഹൈക്കോടതി അനുമതി നല്‍കിയത്. ഇതിനെതിരെയാണ് ഇപ്പോള്‍ സ്റ്റാലിന് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത്തരമൊരു മാര്‍ച്ചിന് അനുമതി നല്‍കുന്നത് ക്രമസമാധാന പ്രശ്നത്തിന് ഇടയാക്കുമെന്നാണ് സുപ്രീം കോടതിയില്‍ നല്കിയ ഹരജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ വര്‍ഷം ഗാന്ധി ജയന്തി ദിനത്തില്‍ റൂട്ട് മാര്‍ച്ച് നടത്തുമെന്ന് ആര് എസ് എസ് അറിയിച്ചിരുന്നെങ്കിലും അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്രമസമാധാന പ്രശ്നങ്ങള്‍ കാരണം നിരത്തുകളില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര് എസ് എസിന് അനുമതി നിഷേധിച്ച സിംഗിള്‍ ജഡ്ജി ഉത്തരവ് ജസ്റ്റിസുമാരായ ആര് മഹാദേവനും മുഹമ്മദ് ഷഫീഖും റദ്ദാക്കി. മാര്‍ച്ചിന് അനുമതി നല്കിയ ഹൈക്കോടതി റൂട്ട് മാര്‍ച്ചിന് മൂന്ന് തിയതികള്‍ നിര്‍ദേശിക്കാനും പൊലിസിന്റെ അനുമതിക്ക് അപേക്ഷിക്കാനും നിര്‍ദ്ദേശിച്ചു.