ഞങ്ങളെ തടയാന്‍ ധൈര്യമുളള പൊലീസുകാര്‍ക്ക് സമരമുഖത്തേക്ക് സ്വാഗതം- കെ സുധാകരന്‍

തിരുവനന്തപുരം: കൊച്ചി കളമശേരിയില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനിടെ ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പടെയുളള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരേ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയതില്‍ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ സിപിഎം ഗുണ്ടകളായ പൊലീസിനെ ഉപയോഗിച്ചാല്‍ കേരളാ പൊലീസ് അതിന് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് കെ സുധാകരന്‍ പറഞ്ഞു. പിണറായി വിജയന്റെ ചെരുപ്പ് നക്കലല്ല, നിയമപാലനമാണ് തന്റെ തൊഴിലെന്ന് കളമശേരി സി ഐ ഓര്‍ക്കുന്നത് നല്ലതാണെന്നും കോണ്‍ഗ്രസ് പലതും വേണ്ടെന്ന് വയ്ക്കുന്നതുകൊണ്ടുമാത്രമാണ് ഇപ്പോഴും കാക്കിയിട്ട് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.

'ഏത് മനുഷ്യന്റെ ശരീരത്തില്‍ അടികൊണ്ടാലും ചോര പൊടിയുക തന്നെ ചെയ്യും. അവരുടെ കുടുംബാംഗങ്ങള്‍ക്ക് നോവും. പ്രവര്‍ത്തകര്‍ക്കുവേണ്ടി പോരാടിയ ഷാഫി പറമ്പിലും മുഹമ്മദ് ഷിയാസും അബിന്‍ വര്‍ക്കിയുമടങ്ങുന്ന മുഴുവന്‍ സഹപ്രവര്‍ത്തകരെയും കെപിസിസി അഭിവാദ്യം ചെയ്യുന്നു. കേരളാ ജനതയ്ക്കുവേണ്ടിയുളള പോരാട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കുട്ടികള്‍ക്കൊപ്പം ഞങ്ങളുമിറങ്ങുകയാണ്. തടയാന്‍ ധൈര്യമുളള പൊലീസുകാര്‍ക്ക് കോണ്‍ഗ്രസിന്റെ സമരമുഖങ്ങളിലേക്ക് കടന്നുവരാം'- കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവ് പിന്‍വലിക്കുക, മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ഷാഫി പറമ്പില്‍ മടങ്ങിയതിനുശേഷമാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഷാഫി പറമ്പിലിനെ കയ്യേറ്റം ചെയ്യാന്‍ പൊലീസ് ശ്രമിച്ചത്. ഷാഫിയെ പൊലീസ് നെഞ്ചില്‍പിടിച്ച് തളളുകയും ലാത്തി കൊണ്ട് കുത്തുകയും ചെയ്‌തെന്നാണ് ആരോപണം.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More