രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖല തകർന്നടിയുന്നു

ലോക്ഡൗണിൽ രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖല തകർന്നടിയുന്നു. രാജ്യത്ത് 66000 കോടി രൂപയുടെ കെട്ടിടങ്ങളും ഫ്ലാറ്റുകളുമാണ് ആവശ്യക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. വൻകിട ന​ഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖല വൻകിട ന​ഗരങ്ങളിലാണ്കടുത്ത പ്രതിസന്ധിയെ നേരിടുന്നത്. ദില്ലി, മുംബൈ , ചെന്നൈ, കൊൽക്കത്ത, ബാംഗ്ലൂർ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ 78,000 ഓളം റെസിഡൻഷ്യൽ ഫ്ലാറ്റുകളാണ് വിൽപനക്ക് വെച്ചിട്ടുള്ളത്. ആവശ്യക്കാരില്ലാത്തതിനാൽ ഇവയിൽ 10 ശതമാനം പോലും വിറ്റുപോയിട്ടില്ല.

പൊതുവിൽ വെല്ലുവിളികൾ നേരിടുകയായിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കൂടുതൽ പ്രതിസന്ധിയിലായി.  ഈ സാമ്പത്തിക വർഷം മുഴുവൻ സമ്പദ്‌വ്യവസ്ഥ കൂടുതൽ മന്ദഗതിയിലാകുമെന്നാണ് നി​ഗമനം. തൊഴിൽ,  വരുമാനം എന്നിവയും പ്രതിസന്ധിയിലാണ്. നിലവിലെ സാഹചര്യത്തിൽ  റിയൽ എസ്റ്റേറ്റിൽ  നിക്ഷേപങ്ങളിൽ വൻഇടിവുണ്ടാകുമെന്നാണ് കരുതുന്നത്.  പൂർത്തിയായ വീടുകൾക്കായി വാങ്ങുന്നവരെ കണ്ടെത്തുന്നത് റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് എളുപ്പമാകില്ല. വൻ വിലക്കിഴിവിൽ ഇവ വിറ്റഴിക്കാൻ ചില കമ്പനികൾ ആലോചിക്കുന്നുണ്ട്.  ചൈനയിൽ നിന്നുള്ള നിരവധി കമ്പനികൾ ഇന്ത്യയിലേക്ക് നീങ്ങുന്നു എന്നത് ശുഭസൂചനയാണ്.  ഇതുവഴി ഇൻഫ്രാസ്ട്രക്ചറിനും റിയൽ എസ്റ്റേറ്റിനും ഇന്ത്യയിൽ ഉത്തേജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More