മുസ്ലീങ്ങളെ കീശയിലാക്കാമെന്ന് ജമാഅത്തെ ഇസ്ലാമി കരുതേണ്ട -കെ ടി ജലീൽ

മുസ്ലീങ്ങളെ കീശയിലാക്കാമെന്ന് ജമാഅത്തെ ഇസ്ലാമി കരുതേണ്ടന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്ത അർ.എസ്.എസിൻ്റെ കൂടെക്കെട്ടാൻ യോഗ്യതയുള്ള ഏക മുസ്ലിം സംഘടനയായ ജമാഅത്തെ ഇസ്ലാമിയെ, പോരാട്ട വീര്യം ഇന്നും കനലായി മനസ്സിൽ കൊണ്ടു നടക്കുന്ന സാധാരണ മുസ്ലിങ്ങൾ നെഞ്ചേറ്റുമെന്ന് അവർക്കെങ്ങിനെ വിശ്വസിക്കാനാകും? ഡൽഹിയിൽ മുസ്ലിം ചേരികൾ നിലംപരിശാക്കാൻ ബുൾഡോസറുമായെത്തിയ സംഘ് ഭീകരന്മാരുടെ മൂക്കിന് മുന്നിൽ വിരൽ ചൂണ്ടി "അരുതെന്ന്"ഗർജ്ജിച്ച സഖാവ് ബൃന്ദാ കാരാട്ടിൻ്റെ പാർട്ടിയെ മുസ്ലിം വിരുദ്ധ ചാപ്പകുത്താൻ ശ്രമിച്ചാൽ ഏത് മുസ്ലിം തലയാട്ടിത്തരുമെന്നാണ് ജമാഅത്തെ ഇസ്ലാമി വിചാരിച്ചത്? - കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മുസ്ലിങ്ങളെ കുറിച്ച് ജമാഅത്തെ ഇസ്ലാമിയുടെ പേനയുന്തികൾ എന്താണ് വിചാരിച്ചത്? നിങ്ങളുടെ വായിൽ കൊള്ളാത്ത സാഹിത്യം വിളമ്പിയും നാല് വിടുവായത്തം പുലമ്പിയും മുസ്ലിം ജനതയെ കീശയിലാക്കാമെന്നാണോ ജമാഅത്തെ ഇസ്ലാമി കരുതിയത്?

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്ത അർ.എസ്.എസിൻ്റെ കൂടെക്കെട്ടാൻ യോഗ്യതയുള്ള ഏക മുസ്ലിം സംഘടനയായ ജമാഅത്തെ ഇസ്ലാമിയെ, പോരാട്ട വീര്യം ഇന്നും കനലായി മനസ്സിൽ കൊണ്ടു നടക്കുന്ന സാധാരണ മുസ്ലിങ്ങൾ നെഞ്ചേറ്റുമെന്ന് അവർക്കെങ്ങിനെ വിശ്വസിക്കാനാകും? ഡൽഹിയിൽ മുസ്ലിം ചേരികൾ നിലംപരിശാക്കാൻ ബുൾഡോസറുമായെത്തിയ സംഘ് ഭീകരന്മാരുടെ മൂക്കിന് മുന്നിൽ വിരൽ ചൂണ്ടി "അരുതെന്ന്"ഗർജ്ജിച്ച സഖാവ് ബൃന്ദാ കാരാട്ടിൻ്റെ പാർട്ടിയെ മുസ്ലിം വിരുദ്ധ ചാപ്പകുത്താൻ ശ്രമിച്ചാൽ ഏത് മുസ്ലിം തലയാട്ടിത്തരുമെന്നാണ് ജമാഅത്തെ ഇസ്ലാമി വിചാരിച്ചത്? 

പശുക്കടത്തിൻ്റെ പേരിൽ ഹിന്ദുത്വ ഭീകരർ ഹരിയാനയിൽ ചുട്ടുകൊന്ന നസീറിൻ്റെയും ജുനൈദിൻ്റെയും വീടുകളിൽ ഓടിയെത്തി ആ കുടുംബങ്ങളുടെ കണ്ണീരൊപ്പിയ സഖാവ് ബൃന്ദാ കാരാട്ടിൻ്റെ പാർട്ടിക്ക്, ജമാഅത്തെ ഇസ്ലാമി എത്ര വലിയ മുസ്ലിം വിരുദ്ധ ലേബൽ ഒട്ടിച്ചാലും മുസ്ലിം ജനസാമാന്യം അത് ചവറ്റു കൊട്ടയിൽ തള്ളുമെന്നതിൽ എന്താണവർക്ക് സംശയം?ഗുജറാത്തിൽ മുസ്ലിം വംശഹത്യക്ക് വിധേയമായി തെരുവിലേക്ക് വലിച്ചെറിയപ്പെട്ട നിരാലംബരായ നൂറോളം മുസ്ലിം കുടുംബങ്ങൾക്ക് വീടൊരുക്കി തണലായ പി വിജയൻ്റെ പാർട്ടിയെ മുസ്ലിം വിരുദ്ധ മുദ്ര ചാർത്തി സമൂഹത്തെ  വഞ്ചിക്കാൻ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കപടമുഖം ജനങ്ങൾ തിരിച്ചറിയില്ലെന്നാണോ അവരുടെ ധാരണ?

ശുഅയ്ബിൻ്റെയും ഷുക്കൂറിൻ്റെയും ദൗർഭാഗ്യകരമായ കൊലപാതകം ചൂണ്ടിക്കാണിച്ച് സി.പി.ഐ എമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന ജമാഅത്തെ ഇസ്ലാമി, തിരുവനന്തപുരത്ത് കോൺഗ്രസ്സുകാർ കൊന്നിട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിനെയും മിദുലാജിനെയും എന്തേ  കാണാതെ പോകുന്നത്? ആർ.എസ്.എസ് ശാഖക്ക് സംരക്ഷണം നൽകി എന്ന് അഭിമാനത്തോടെ  അവകാശപ്പെട്ട കോൺഗ്രസ്സിന് പച്ചപ്പരവതാനി വിരിക്കുന്ന ജമാഅത്തെ ഇസ്ലാമി, കോട്ടക്കൽ ക്ഷേത്ര മുറ്റത്ത് നടന്ന ആർ.എസ്.എസ് കായിക പരിശീലനം പൂട്ടിച്ച പി വിജയൻ്റെ പാർട്ടിയെ മുസ്ലിം ശത്രുപക്ഷത്ത് നിർത്താൻ പറഞ്ഞാൽ ആരാണ് അണ്ണാക്ക് തൊടാതെ അത് വിഴുങ്ങുക?

മുസ്ലിങ്ങളുടെ അരശതമാനത്തിൻ്റെ പോലും പിന്തുണയില്ലാത്ത ജമാഅത്തെ ഇസ്ലാമിയെ അയിരം കൊല്ലം സി.പി.ഐ എമ്മിനെതിരെ കള്ളക്കഥ മെനഞ്ഞ് ഉറഞ്ഞ് തുള്ളിയാലും സാധാരണ മുസ്ലിങ്ങൾ അവരുടെ നാലയലത്ത് പോലും അടുപ്പിക്കില്ലെന്ന് അവർക്കുമാത്രം എന്താണ് ഇനിയും ബോദ്ധ്യമാകാത്തത്?

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Social Post

സന്യാസിമാരെ മുൻനിർത്തി നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോൾ നെഹ്റു എങ്ങനെ നേരിട്ടു?!- പി എന്‍ ഗോപികൃഷ്ണന്‍

More
More
Web Desk 1 day ago
Social Post

ആർഎസ്എസുകാരുടെ ആശയദാരിദ്ര്യം ആണ് ഡല്‍ഹിയില്‍ കണ്ടത് - എം എ ബേബി

More
More
Web Desk 2 days ago
Social Post

എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാന്‍ ഒരു ഷൂ നക്കിക്കും സാധിക്കില്ല- നിര്‍മ്മാതാവ് ബീനാ കാസിമിനെതിരെ ഐഷ സുല്‍ത്താന

More
More
Web Desk 3 days ago
Social Post

എ ഐ ക്യാമറക്കെതിരായ കോണ്‍ഗ്രസിന്റെ സമരം അപഹാസ്യം- സിപിഎം

More
More
Web Desk 3 days ago
Social Post

ബിജെപിയുടെ നീചമായ രാഷ്ട്രീയനീക്കത്തെ കേരളം ഒറ്റക്കെട്ടായി അതിജീവിക്കും - എ എ റഹിം

More
More
Web Desk 3 days ago
Social Post

പ്രത്യയശാസ്ത്രമുപേക്ഷിച്ച പാര്‍ട്ടിയാണ് റസാഖിന്റെ രക്തസാക്ഷിത്വത്തിന് ഉത്തരവാദി- ആസാദ് മലയാറ്റില്‍

More
More