മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ ആരംഭിക്കും

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ സിനിമയുടെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്‌. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ക്കെല്ലാം വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയ്ക്ക് ആവശ്യമായ ലൊക്കേഷന്‍സ് എല്ലാം തീരുമാനമായെന്നാണ് സൂചന. ചിത്രം അടുത്ത വര്ഷം തിയേറ്ററിലെത്തുമെന്നാണ് പൃഥ്വിരാജ് അടുത്തിടെ പറഞ്ഞത്.

ലൂസിഫറിന്റെ വിജയവും ക്ലൈമാക്സിൽ അബ്രാം ഖുറേഷിയായുള്ള സ്റ്റീഫൻ നെടുമ്പള്ളിയുടെ എൻട്രിയൊക്കെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. അതുകൊണ്ട് തന്നെ അബ്രാം ഖുറേഷിയുടെ കഥയായിരിക്കും രണ്ടാം ഭാഗമായ എമ്പുരാൻ പറയുക എന്ന വിലയിരുത്തലിലാണ് പ്രേക്ഷകർ.

എമ്പുരാന്റെ ചിത്രീകരണം 2023 പകുതിയോടെ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചനകൾ. ലൂസിഫറിലേത് പോലെ  മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനിലും ഉണ്ടാകും.  പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു ലൂസിഫർ. 2019ല്‍ ആയിരുന്നു റിലീസ്.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More