സംസ്ഥാനത്ത് ആകെ രോഗം ബാധിച്ച 450 പേരില്‍ 334 പേര്‍ രോഗ വിമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നുപേരും കാസര്‍ഗോഡ്‌ ജില്ലയില്‍ നിന്നുള്ളവരാണ്. രോഗികളുമായുള്ള സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. 

കോവിഡ് -19 ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു. വളര്‍ച്ചാകുറവും ഹൃദയ സംബന്ധമായ അസുഖവുമുണ്ടായിരുന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 15 പേരാണ് രോഗവിമുക്തി നേടിയത്. കാസര്‍ഗോഡ്‌ -5, കണ്ണൂര്‍ -3, മലപ്പുറം -3,പത്തനംതിട്ട -3, കൊല്ലം -1 എന്നിങ്ങനെയാണ് രോഗവിമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

കോവിഡ് -19 ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത് 116 പേരാണ്. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ച 450 പേരില്‍ ബാക്കിയുള്ളവര്‍ രോഗമുക്തി നേടി. ഇപ്പോള്‍ ആകെ നിരീക്ഷണത്തിലുള്ളത് 21,725 പേരാണ്. ഇതില്‍ 452 പേരാണ് ആശുപത്രികളിലുള്ളത്. ഇന്നു മാത്രം പുതുതായി 144 പേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More