എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുക്കാതെ ഇ പി ജയരാജന്‍

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുക്കാതെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കണ്ണൂര്‍ ജില്ലയില്‍ ജാഥയ്ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ ഇ പി ജയരാജന്‍ പങ്കെടുത്തിരുന്നില്ല. ക്ഷണം ലഭിച്ചിട്ടും എല്‍ ഡി എഫ് കണ്‍വീനര്‍ ജാഥയില്‍ നിന്നും മാറി നില്‍ക്കുന്നത് സിപിഎം കേന്ദ്രങ്ങളില്‍ വലിയ രീതിയിലുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

നേതൃത്വത്തോടുള്ള അതൃപ്തി തുടരുന്നതിനാലാണു ജാഥയിൽ ഇ.പി പങ്കെടുക്കാത്തത് എന്നാണ് മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. സംസ്ഥാനകമ്മിറ്റിയംഗം പി. ജയരാജന്റെ പരാതിയിൽ ഉയർന്ന റിസോർട്ട് വിവാദം ഇ പി ജയരാജന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ഇതിനുപിന്നില്‍ സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് ജയരാജന്‍ അനുകൂലികള്‍ ആരോപിക്കുന്നത്. 

എന്നാല്‍ താന്‍ ജാഥ അംഗമല്ലെന്നും മറ്റുപരിപാടികള്‍ ഉള്ളതിനാലാണ് ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുക്കാത്തതെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. വരും ദിവസങ്ങളിൽ ഇപി ജാഥയിൽ പങ്കെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് എംവി ഗോവിന്ദൻ വ്യക്തമാക്കിയത്. ഇപി ജയരാജന് ജാഥയിൽ നിന്നും വിട്ടുനിൽക്കേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. അതേസമയം, കണ്ണൂരിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് ജാഥ വയനാട്ടിലേക്ക് പ്രവേശിക്കും. 

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More