സൗദി: സൗദി സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുത്ത് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അറബ് പാരമ്പര്യ വേഷമണിഞ്ഞ് കയ്യില്‍ വാളേന്തി നില്ക്കുന്ന ചിത്രം താരം തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സൗദി അറേബ്യക്ക് സ്ഥാപക ദിനാശംസകൾ. അൽ നാസർ എഫ്സിയിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തത് പ്രത്യേക അവുഭവമായിയെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. ഫുട്ബോള്‍ ക്ലബ്ബായ അല്‍നസറില്‍ എത്തിയതിനുശേഷം സൗദിയുടെ ഒരു മുഖമായി തന്നെ മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ.
മാഞ്ചസ്റ്റർ യുനൈറ്റഡിലായിരുന്ന താരം ഖത്തർ ലോകകപ്പിനു ശേഷമാണ് സൗദി ക്ലബായ അല്നസറിലെത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടര്‍ച്ചയായി ബെഞ്ചിലിരിക്കേണ്ടി വരികയും ക്ലബ്ബുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോ അല്‍നസറുമായി കരാര്‍ ഒപ്പുവെച്ചത്. ഫുട്ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്കാണ് ക്രിസ്റ്റ്യാനോയെ ക്ലബ്ബ് സ്വന്തമാക്കിയത്. രണ്ടര വര്‍ഷം നീളുന്ന കരാറാണ് ക്ലബുമായി റൊണാള്‍ഡോയ്ക്കുണ്ടാവുക. ഒന്‍പതു തവണ സൌദിഅറേബ്യന്‍ പ്രോ ലീഗ് കിരീടം നേടിയ ക്ലബാണ് അല്‍ നസര്‍.