സ്പ്രിങ്ക്ളറിന്റെ മറവില്‍ കെ.സുരേന്ദ്രനെതിരെ നീക്കം ശക്തമാക്കി എം. ടി. രമേശും എ.എന്‍.രാധാകൃഷ്ണനും

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡണ്ടായി കെ.സുരേന്ദ്രനെ നിയോഗിച്ച കേന്ദ്ര തീരുമാനത്തെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തില്‍  രൂക്ഷമായ അഭിപ്രായ ഭിന്നത സ്പ്രിങ്ക്ളര്‍ ഇടപാടിനെതിരായ നിലപാടിന്റെ മറവില്‍ ശകതമാക്കി രണ്ടാം നിര നേതാക്കള്‍ രംഗത്ത്. കെ.സുരേന്ദ്രന്‍ പ്രസിഡണ്ടായി വന്നതിനുശേഷം രാഷ്ട്രീയ സമരത്തിനു പറ്റിയ ഒരു പ്രധാന വിഷയം സംസ്ഥാന സര്‍ക്കാരിനോട് മൃദു സമീപനം സ്വീകരിച്ച്  പ്രസിഡണ്ട് തന്നെ കളഞ്ഞു കുളിച്ചുവെന്ന് കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ കൊണ്ടുവരാനാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം. ടി. രമേശ്, എ.എന്‍.രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ‌ഇപ്പോള്‍ നടക്കുന്നത് എന്നാണ് മുരളീധര വിഭാഗം കരുതുന്നത്. ഇതിന്റെ ഭാഗമായാണ് വിഷയം വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചതിനു തൊട്ടുപിന്നാലെയാണ് മുതിര്‍ന്ന നേതാവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം. ടി. രമേശ്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നത് എന്നാണ്  കെ.സുരേന്ദ്രനെ പ്രസിഡണ്ടാക്കുന്നതില്‍ ശക്തമായി പ്രവര്‍ത്തിച്ച കേന്ദ്രമന്ത്രി വി.മുരളീധരന്‍ അടക്കമുള്ളവര്‍ കരുതുന്നത്.

''അന്തര്‍ദ്ദേശീയ തലത്തിലുള്ള ഇടപാടുകളിലെ കള്ളക്കളികള്‍ അന്വേഷിക്കാന്‍  സിബിഐക്കും എന്‍ഐഎക്കും മാത്രമേ കഴിയൂ. അതുകൊണ്ടുതന്നെ സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. ചികിത്സയ്ക്കായി പിണറായി വിജയന്‍ നടത്തിയ അമേരിക്കന്‍ യാത്ര കേരളത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്''- എന്നായിരുന്നു കഴിഞ്ഞ ദിവസം എം. ടി. രമേശ് തന്‍റെ ഫേസ് ബുക്ക്‌ വിമര്‍ശനത്തിലൂടെ ആരോപിച്ചത്. തൊട്ടുപിറകെ എം. ടി. രമേശിന്‍റെ ഫേസ് ബുക്ക്‌ വിമര്‍ശനത്തിന് മാധ്യമങ്ങളിലൂടെ മറുപടി പറഞ്ഞുകൊണ്ട് കെ.സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. രമേശ്‌ ചെന്നിത്തല പോലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രാഥമിക ഘട്ടത്തില്‍ ഇത്തരമൊരു നീക്കം നടത്തുന്നത് ഗുണം ചെയ്യില്ലെന്നുമാണ് കെ.സുരേന്ദ്രന്‍ പരസ്യമായി പ്രതികരിച്ചത്. ഇതിനു പിന്നാലെ  എം. ടി. രമേശിനെ പിന്തുണച്ചുകൊണ്ട് സംസ്ഥാന വൈസ്  പ്രസിഡണ്ട് എ.എന്‍.രാധാകൃഷ്ണന്‍ പൊതു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും വൈസ്  പ്രസിഡണ്ടും ഒരേ വിഷയത്തില്‍  വ്യത്യസ്ത അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് രംഗത്തുവന്നതിലൂടെ ബിജെപിക്കകത്തെ പോര് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. കെ.സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്‍റ് ആയതുമുതല്‍ തുടങ്ങിയ മുറുമുറുപ്പ് പ്രത്യക്ഷമായ അഭിപ്രായ ഭിന്നതയായി രൂപം പ്രാപിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

മുഖ്യമന്ത്രിക്ക് കീഴിലുള്ള വിജിലന്‍സില്‍ വിശ്വാസമര്‍പ്പിച്ച് അന്വേഷണം ആവശ്യപ്പെട്ട നടപടിയും കോവിഡ് പ്രതിരോധത്തിന് സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയ പ്രസ്താവനയും മുഖ്യമന്ത്രി പിണറായി വിജയനോട്  കെ.സുരേന്ദ്രന്‍ പുലര്‍ത്തുന്ന മൃദു സമീപനത്തിന്റെ തെളിവായാണ് സുരേന്ദ്രന്‍ വിരുദ്ധപക്ഷം വിലയിരുത്തുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More