വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് കോളില്‍ ഇനിമുതല്‍ 8 പേര്‍ വരെ; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

വാട്സ്ആപ്പ് കോളിൽ ഇനി ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാൻ സാധിക്കുമെന്ന് വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ചു. കൊറോണ വൈറസ് പാൻഡെമിക് മൂലമുണ്ടായ ഈ ലോക്ക്ഡൗൺ സമയത്ത് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമ്പർക്കം പുലർത്തുന്നത് ഇനിമുതല്‍ കൂടുതല്‍ എളുപ്പമാകും. ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗാണ് കഴിഞ്ഞ ദിവസം പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. വാട്സ്ആപ്പ് ഗ്രൂപ്പ് കോളുകളുടെ പ്രധാന പോരായ്മ അതിൽ നാല് പേരിൽ കൂടുതൽ ആളുകൾക്ക് ഒരേസമയം പങ്കെടുക്കാൻ കഴിയില്ല എന്നതായിരുന്നു. ഈ പരാതി പരിഹരിക്കുകയാണ് വാട്സ്ആപ്പ്.

വാട്സ്ആപ്പ്  ബീറ്റ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍തന്നെ പുതിയ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയിരുന്നു. അടുത്ത ആഴ്ചമുതല്‍ എല്ലാവര്‍ക്കും ലഭിക്കും. ലോകത്തിലെ 2 ബില്ല്യണിലധികം വരുന്ന വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഈ പുതിയ സവിശേഷത പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് സക്കർബർഗ് പ്രത്യാശപ്രകടിപ്പിച്ചു. 

നാലില്‍ കൂടുതല്‍  പേര്‍ക്ക് ഒരേ സമയം ആശയവിനിമയം നടത്താന്‍ കഴിയില്ലെന്നത് വാട്സ്ആപ്പിന്‍റെ വലിയ പോരായ്മയായിരുന്നു. കഴിഞ്ഞ മാസത്തെ കണക്കുകള്‍ നോക്കുമ്പോള്‍ അത് മുതലെടുത്ത് പല കമ്പനികളും വന്‍ കുതിച്ച് ചാട്ടം നടത്തിയിരുന്നു. സൂം, ഗൂഗിൾ മീറ്റ്, സ്കൈപ്പ്, തുടങ്ങി നിരവധി വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് കഴിഞ്ഞ മാസത്തെ ഉപയോഗത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആഗോളതലത്തിൽ 300 ദശലക്ഷം ഉപയോക്താക്കളുണ്ടെന്ന് സൂം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.


Contact the author

News Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More