ഇന്ത്യയാണ് എനിക്കെല്ലാം; കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കുന്നു - അക്ഷയ് കുമാര്‍

മുംബൈ: ഇന്ത്യയാണ് തനിക്കെല്ലാമെന്നും കാനഡയിലെ പൌരത്വം ഉപേക്ഷിക്കുകയാണെന്നും ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ഇന്ത്യന്‍ പാസ്പോര്‍ട്ടിനായി അപേക്ഷിച്ചിട്ടുണ്ടെന്നും നടന്‍ പറഞ്ഞു. താന്‍ എന്തെങ്കിലുമൊക്കെ നേടിയിട്ടുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ നിന്നാണ്. അതുകൊണ്ട് തന്നെ മറ്റൊരു രാജ്യക്കാരനായി ജീവിക്കാന്‍ സാധിക്കില്ല. ആളുകള്‍ കാര്യമറിയാതെയാണ് തന്നെ വിമര്‍ശിക്കുന്നതെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. 

ഇന്ത്യന്‍ പാസ്പോര്‍ട്ടിന് വേണ്ടി നേരത്തെ അപേക്ഷിച്ചിരുന്നെങ്കിലും കൊവിഡ് മൂലം പാസ്പോര്‍ട്ട് ലഭിച്ചില്ല. ദേശിയതയെ പറ്റി നിരന്തരം സംസാരിക്കുന്ന അക്ഷയ് കുമാര്‍ കനേഡിയന്‍ പൌരത്വം സ്വീകരിച്ചതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടന്‍റെ തുറന്നുപറച്ചില്‍. കനേഡിയന്‍ പൗരത്വം സ്വീകരിച്ചതിനുപിന്നിലെ കാരണവും അദ്ദേഹം തുറന്നുപറഞ്ഞു. തന്‍റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സമയത്താണ് കാനഡയിലേക്ക് താമസം മാറുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്നും അവിടെചെന്ന് ജോലി ചെയ്ത് ജീവിക്കാനായിരുന്നു തീരുമാനമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

'പതിനാല്- പതിനഞ്ച് സിനിമകളാണ് പരാജയപ്പെട്ടത്. അപ്പോള്‍ മറ്റെവിടേക്കെങ്കിലും മാറുന്നതിനേക്കുറിച്ച് ചിന്തിച്ചിരുന്നു. കാനഡയില്‍ താമസിച്ചിരുന്ന ഒരു സുഹൃത്താണ് അങ്ങോട്ടേക്ക് പോകാന്‍ നിര്‍ദേശിച്ചത്. നിരവധി ഇന്ത്യക്കാര്‍ കാനഡയിലേക്ക് ജോലിക്കായി പോകുന്നുണ്ട്. അവര്‍ പക്ഷേ ഇപ്പോഴും ഇന്ത്യക്കാരാണ്. അതുകൊണ്ട് ഇവിടെ വിധി തുണയ്ക്കുന്നില്ലെങ്കില്‍ കാനഡയിലേക്ക് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. ഞാന്‍ ഇന്ത്യക്കാരനാണ്. എന്‍റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുമ്പോള്‍ വളരെ വേദന തോന്നാറുണ്ട്. ഞാൻ ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ എന്റെ പാസ്‌പോർട്ട് കാണിക്കേണ്ട അവസ്ഥയില്‍ എത്തിയതില്‍ എനിക്ക് വളരെ സങ്കടമുണ്ട്. അധികം വൈകാതെ തന്നെ എനിക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിക്കും' - അക്ഷയ് കുമാര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More