ഞങ്ങള്‍ വീട്ടിലിരുന്ന് ബിജെപി അധികാരത്തില്‍ വരുന്നത് കാണണോ?- രാഹുലിന്റെ തൃണമുല്‍ വിമര്‍ശനത്തിന് മഹുവയുടെ മറുപടി

ഷില്ലോങ്ങ്; ഓരോ സംസ്ഥാനത്തും കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ ഞങ്ങള്‍ വീട്ടിലിരുന്ന് ബിജെപിയുടെ വിജയം കാണുകയാണൊ വേണ്ടത് എന്ന് തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര എം പി ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ തൃണമുല്‍ വിമര്‍ശനത്തിന് മേഘാലയാ തലസ്ഥാനമായ ഷില്ലോങ്ങില്‍ മറുപടി പറയുകയായിരുന്നു അവര്‍. കോണ്‍ഗ്രസിന് ബിജെപിയെ തോല്പ്പിക്കാനാകുമായിരുന്നുവെങ്കില്‍ തെരഞ്ഞെടുപ്പില്‍ തൃണമുല്‍ കോണ്‍ഗ്രസിന്റെ ആവശ്യമേയുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെയാണ് തൃണമുല്‍ കോണ്‍ഗ്രസ് ബദലായി വന്നത്- മഹുവ മൊയ്ത്ര പറഞ്ഞു.

മേഘലയാ തെരഞ്ഞെടുപ്പില്‍ തൃണമുല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് ബിജെപിയുടെ വിജയത്തിന് കാരണമാകുമെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനമാണ് മഹുവ മൊയ്ത്രയുടെ പ്രതികരണത്തിന് കാരണമായത്. തൃണമുല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളിലെ അക്രമസംഭവങ്ങളും അഴിമതിയും എടുത്തുപറഞ്ഞുകൊണ്ടുള്ള രാഹുലിന്റെ വിമര്‍ശനമാണ് മഹുവയെ ചൊടിപ്പിച്ചത്. മതനിരപേക്ഷ പാര്‍ട്ടികളുടെ വോട്ടുകള്‍ ഭിന്നിക്കാതിരിക്കണമെന്നും ബിജെപിയുടെ പരാജയം ഉറപ്പുവരുത്തണമെന്നും ഷില്ലോങ്ങില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പ് യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. 

2024- ല്‍ നടക്കുന്ന പൊതുതെരെഞ്ഞെടുപ്പില്‍ രാജ്യത്തെ മതനിരപേക്ഷ കക്ഷികളുടെ ഐക്യം ഉറപ്പുവരുത്തുമെന്നും അതിനായി പ്രതിപക്ഷത്തെ പ്രധാനകക്ഷികളുമായി ചര്‍ച്ച ആരംഭിച്ചതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

Contact the author

National

Recent Posts

National Desk 7 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 8 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 10 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 11 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More