ഭാവനയുടെ നിശ്ചയദാര്‍ഢ്യം സ്ത്രീപോരാട്ടങ്ങളിലെ മാതൃക - മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: ഭാവനയുടെ നിശ്ചയദാര്‍ഢ്യം സ്ത്രീപോരാട്ടങ്ങളിലെ മാതൃകയാണെന്ന് മന്ത്രി ആര്‍ ബിന്ദു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന അഭിനയിക്കുന്ന മലയാള ചിത്രം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ഇന്നലെ റിലീസായിരുന്നു. ഇതിനുപിന്നാലെയാണ് ഭാവനയ്ക്ക് പിന്തുണയുമായി മന്ത്രി എത്തിയത്. ഫേസ്ബുക്കിലൂടെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

'തിരിച്ചുവരവിലെ ഭാവനയുടെ നിശ്ചയദാര്‍ഢ്യം സ്ത്രീപോരാട്ടങ്ങളിലെ വെള്ളിവെളിച്ച മാതൃകയാണ്.  പ്രതിബന്ധങ്ങളെ മാത്രമോ! - തളർച്ചകളെ വരെ തന്റെ ഇടത്തിന്റെ പരിപാലനത്തിൽ തടസ്സമാവാതെ നോക്കുന്ന പെണ്ണത്തമാണത്. സ്വഭാവനയിൽ കാണുന്ന സ്വജീവിതം കെട്ടിയുയർത്താൻ ഓരോരോ പെൺകുട്ടിയും തൊട്ടുള്ള സ്ത്രീ ജനതയ്ക്ക് പ്രാപ്തിയായെന്ന് ഉദ്ഘോഷിക്കുന്ന റീ-എൻട്രി. കേരളം നിങ്ങളെ വരവേൽക്കുന്നു, പ്രിയങ്കരിയായ ഭാവനാ! അതിനു താങ്കളോട് ചേർന്നു നിന്ന, എന്റെ പ്രിയ സുഹൃത്തുകൂടിയായ നിർമ്മാതാവ് രാജേഷ് കൃഷ്ണയടക്കം ഏവർക്കും അഭിവാദനവും നേരുന്നു' - മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാവനയും ഷറഫുദ്ദീനുമാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആറുവര്‍ഷത്തിന് ശേഷമാണ് ഭാവന മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നായകന്‍റെ ചെറുപ്പകാലത്തുണ്ടാകുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം ഒരു ഫാമിലി എന്റർറ്റെയിൻമെന്‍റാണ്. അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരും സിനിമയില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More