ബാഴ്സലോണ: മെസിക്കായി ബാഴ്സലോണയുടെ വാതിലുകള്‍ എന്നും തുറന്നിട്ടിരിക്കുകയാണെന്ന് പരിശീലകന് സാവി. എക്കാലത്തെയും മികച്ച താരമാണ് മെസിയെയും സാവി പറഞ്ഞു. പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ ഈ വര്‍ഷം ജൂണിലാണ് അവസാനിക്കുന്നത്. കരാര്‍ പുതുക്കുന്ന കാര്യത്തില്‍ ഇതുവരെയും പുരോഗതിയുണ്ടായിട്ടില്ല. മെസി യൂറോപ്പില്‍ തുടരുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് താരത്തെ സ്വാഗതം ചെയ്ത് പഴയ സഹതാരവും നിലവിലെ ബാഴ്സലോണ പരിശീലകനുമായ സാവി രംഗത്തെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മെസി, സാവി, ഇനിയേസ്റ്റ എന്നിവരുടെ കാലത്താണ് ബാഴ്സലോണ ഏറ്റവും മികച്ച ഫുട്ബോള്‍ ക്ലബ്ബായി മാറിയത്. 21 വർഷത്തെ ബന്ധമുപേക്ഷിച്ച് 2021ലാണ് മെസി പിഎസ്ജിയിലെത്തിയത്. ലിയോണല്‍ മെസിയുടെ തിരിച്ചുവരവ് സംബന്ധിച്ച് ക്ലബ് പ്രസിഡന്റ് ലാപോര്‍ട്ടയും മെസിയുടെ അച്ഛന് ജോര്‍ജെ മെസിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വളരെ പ്രതീക്ഷയോടെയാണ് ഫുട്ബോള്‍ ആരാധകര്‍ ഈ വാര്‍ത്തയോട് പ്രതികരിക്കുന്നത്.