ദുരിതാശ്വാസ നിധി തട്ടിപ്പ് കൊളളക്കാര്‍ പോലും ചെയ്യാനറയ്ക്കുന്ന, മനുഷ്യത്വഹീനമായ കുറ്റകൃത്യം- കെ കെ കൊച്ച്

ദുരിതാശ്വാസ നിധി തട്ടിപ്പ്

കേരളം കണ്ടിട്ടുള്ള ഏറ്റവും മനുഷ്യത്വഹീനമായ ക്രിമിനൽ കുറ്റമാണ് ദുരിതാശ്വാസ നിധി തട്ടിപ്പ്. പാവങ്ങളേയും അശരണരായവരേയും സഹായിക്കാൻ മനുഷ്യ സ്നേഹികളുടെ സംഭാവന, അത് കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്ത് അർഹരായവർക്ക് നൽകാൻ ഭരണാധികാരികൾ ബാദ്ധ്യസ്ഥരായിരുന്നു. എന്നാൽ സംഭവിച്ചത് മറിച്ചാണ്. കൊള്ളക്കാർ പോലും ചെയ്യാൻ അറക്കുന്ന കുറ്റകൃത്യമാണ്  നടന്നിരിക്കുന്നത്.

ഈ നെറികേടിനെതിരെ പ്രതിഷേധമുയർത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മതിയായ ശിക്ഷക്ക് അർഹരാക്കേണ്ട കടമ പൗരസമൂഹത്തിന്റേതാണ്. എന്നാൽ സംഭവിച്ചതെന്താണ് ? പ്രതിപക്ഷ നേതാവ്  സിപിഎമ്മുകാരാണ് കുറ്റം ചെയ്തിരിക്കുന്നതെന്ന് വിധിച്ചു. അതേസമയം, സിപിഎമ്മുകാരാകട്ടെ വി ഡി സതീശന്റേയും അടൂർ പ്രകാശിന്റേയും കത്തുകൾ ചൂണ്ടിക്കാണിച്ചു കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി. കോൺഗ്രസിന് നെറികേടിൽ പങ്കുള്ളതിനാൽ മാധ്യമങ്ങളിൽ അന്തി ചർച്ച നടക്കില്ല. അതായത്, ഇരു കൂട്ടരുടേയും ശബ്ദ കോലാഹലങ്ങളിലൂടെ ദുരിതാശ്വാസ നിധി തട്ടിപ്പ് ആവിയായിപ്പോകും. മറിച്ചൊന്നും സംഭവിക്കില്ല.

കെ കെ കൊച്ച്

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Mehajoob S.V 1 day ago
Views

സ്വയം സമൂഹമാണെന്ന് കരുതി ജീവിച്ച പ്രസ്ഥാനത്തിന്‍റെ പേരാണ് ഇ എം എസ് - എസ് വി മെഹജൂബ്

More
More
Mehajoob S.V 1 week ago
Views

വൈരനിര്യാതന ബുദ്ധിയോടെ ഏഷ്യാനെറ്റും -സിപിഎമ്മും നടത്തുന്ന പോരാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്- എസ് വി മെഹജൂബ്

More
More
Views

രാഹുല്‍ ഗാന്ധിയും ഭാരത് ജോഡോ യാത്രയും ബാക്കിവെച്ചത്- ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Views

ആര്‍ത്തവ അവധി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം മതിയോ

More
More
Dileep Raj 2 months ago
Views

കെ എൽ എഫ് പോലുള്ള സാംസ്കാരിക ഇടപെടലുകളെ സർക്കാർ നിരുപാധികം പിന്തുണയ്ക്കണം- ദിലീപ് രാജ്

More
More
Mehajoob S.V 2 months ago
Views

കേരളാ സ്റ്റോറും ലിറ്ററേച്ചർ ഫെസ്റ്റിവലും - എസ് വി മെഹജൂബ്

More
More