മോഹന്‍ലാല്‍ ചിത്രം 'എലോണ്‍' ഒ ടി ടിയിലേക്ക്

കൊച്ചി: മോഹന്‍ലാല്‍ ചിത്രം 'എലോണ്‍' ഒ ടി ടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മാര്‍ച്ച് 3 മുതലാണ്‌ സ്ട്രീമിംഗ് ആരംഭിക്കുക. ജനുവരി 26 - നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒരുമിച്ച ചിത്രമാണ് എലോണ്‍. എലോൺ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ കഥാപാത്രമായി മോഹൻലാൽ മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ടീസറിൽ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജ്, സിദ്ദിഖ് എന്നിവരുമുണ്ട്. 'യഥാർഥ നായകന്മാർ എല്ലായിപ്പോഴും തനിച്ചാണ്' എന്ന ടാഗ് ലൈനാണ് ചിത്രത്തിന് നല്‍കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാളിദാസ് എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ബോക്‌സ് ഓഫീസില്‍ വന്‍പരാജയമാണ് ചിത്രത്തിനുണ്ടായത്. രാജേഷ് ജയരാമന്റേതാണ് തിരക്കഥ. ജേക്‌സ് ബിജോയ് സംഗീതവും അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും നിര്‍വഹിച്ചത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മ്മിച്ചത്. ആശിര്‍വാദിന്‍റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിര്‍വാദ് സിനിമാസിന്‍റെ ലോഞ്ചിംഗ് ചിത്രം. 

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More