കൊച്ചി: ടൊവിനോ തോമസ് നായകനാകുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ജോണി ആന്റണി, ജിനു വി എബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവർത്തിച്ച ഡാർവിൻ കുര്യാക്കോസിന്റെ ആദ്യ സംവിധാനമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ. പൃഥ്വിരാജ് നായകനായി എത്തിയ കാപ്പയുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ഷൂട്ടിംഗ് മാര്‍ച്ച് 6- ന് കോട്ടയത്ത് ആരംഭിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രമാണിതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. സിനിമയില്‍ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി ( നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളാണ്. ഏതെങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പതിവു രീതിയില്‍ നിന്നുമാറി അന്വേഷകരുടെ കഥയാണ് ഈ സിനിമ പറയുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിർവഹിക്കുക. വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പഞ്ചാത്തല സംഗീതം നിർവ്വഹിച്ചത് സന്തോഷ് നാരായണനാണ്.