കൊച്ചി: നടന്‍ ജയന്റെ പിന്‍ഗാമിയെന്ന വിശേഷണത്തോടെ മലയാള സിനിമയിലെത്തിയ ഭീമന്‍ രഘു നിരവധി വില്ലന്‍ വേഷങ്ങളിലൂടെയും കോമഡി വേഷങ്ങളിലൂടെയും മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ്. അഭിനയത്തിനൊപ്പം രാഷ്ട്രീയത്തിലും ഒരു കൈ പരീക്ഷിക്കാനിറങ്ങിയ ഭീമന്‍ രഘു ബിജെപിയിലായിരുന്നു ചേര്‍ന്നത്. രാഷ്ട്രീയത്തിലിറങ്ങാനുളള തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് നടന്‍ പിന്നീട് പലവേദികളിലും പരസ്യമായി പറഞ്ഞിട്ടുണ്ട്. അത്തരമൊരു അഭിമുഖത്തില്‍ ബിജെപിയില്‍ ചേര്‍ന്നതോടെ തന്നോട് ജനങ്ങള്‍ക്ക് പുച്ഛമായെന്ന് നടന്‍ പറയുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമോ എന്ന അവതാരികയുടെ ചോദ്യത്തിനായിരുന്നു രഘുവിന്റെ മറുപടി.'രാഷ്ട്രീയത്തിലിറങ്ങിയതോടെ തന്നെ എനിക്ക് പടങ്ങള്‍ കുറഞ്ഞു. പ്രത്യേകിച്ച് ബിജെപിയിലേക്ക് വന്നതോടെ ആളുകള്‍ക്ക് എന്നോട് പുച്ഛമായി. രാഷ്ട്രീയത്തില്‍ വന്നതുതന്നെ തെറ്റായിപ്പോയി എന്നാണ് തോന്നുന്നത്. ഇനി രാഷ്ട്രീയത്തിലേക്കില്ല'- ഭീമന്‍ രഘു പറഞ്ഞു.
2016-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഭീമന്‍ രഘു മത്സരിച്ചിരുന്നു. അന്ന് തോല്‍ക്കുമെന്ന് ഉറപ്പിച്ച് നിര്‍ബന്ധിപ്പിച്ചാണ് ബിജെപി തന്നെ മത്സരിപ്പിച്ചതെന്നും വെറുതെ ഒന്ന് നിന്ന് രാഷ്ട്രീയമെന്താണെന്ന് പഠിക്കാമെന്നാണ് നേതാക്കള്‍ പറഞ്ഞതെന്നും ഭീമന്‍ രഘു പറഞ്ഞിരുന്നു.