വിശ്വനാഥന്റെ മരണം ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി; അല്ലെന്ന് പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആദിവാസി യുവാവ് വിശ്വനാഥന്‍ കൊല്ലപ്പെട്ട സംഭവം നിയമസഭയില്‍ ചര്‍ച്ചയായി. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ടെന്ന് വിശ്വനാഥന്റെ മരണം ചൂണ്ടിക്കാണിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.  വിശ്വനാഥന്റെ കുടുംബത്തിന് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും കേസ് കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. 

'സംസ്ഥാനത്ത് പൊതുവേ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണങ്ങളും അധിക്ഷേപങ്ങളുമുണ്ടാകുന്നില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായി. അത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ ചെറിയ കാര്യങ്ങള്‍ പോലും വലിയ രീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. വിശ്വനാഥന്റെ മരണത്തില്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ കേസ് അന്വേഷണം നടക്കുന്നുണ്ട്. ആദിവാസി വിഭാഗങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്'- കെ രാധാകൃഷ്ണന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം,  വിശ്വാനാഥന്റെയും മധുവിന്റെയും മരണങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. ബസില്‍ മോഷണം നടന്നാല്‍ കറുത്തവനെയും മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവനെയും സംശയിക്കുന്ന സമൂഹത്തിന്റെ മാനസികാവസ്ഥ മാറണമെന്നും എസ് സി എസ് ടി വിഭാഗങ്ങളെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും തൊഴില്‍പരമായുമെല്ലാം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച്ച

More
More
Web Desk 2 days ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

More
More
Web Desk 3 days ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

More
More
Web Desk 3 days ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
Web Desk 4 days ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More