പുടിനെ അദ്ദേഹത്തിന്റെ വിശ്വസ്ഥര്‍ തന്നെ കൊലപ്പെടുത്തും- സെലന്‍സ്‌കി

കീവ്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ അദ്ദേഹത്തിന്റെ വിശ്വസ്ഥര്‍ തന്നെ കൊലപ്പെടുത്തുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്‌കി. പുടിന്‍ ദുര്‍ബലനാകുന്ന സമയം വരുമെന്നും റഷ്യക്കുളളില്‍നിന്നു തന്നെയാകും പുടിനെതിരായ നീക്കം ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പുറത്തിറക്കിയ 'ഇയര്‍' (YEAR) എന്ന  ഡോക്യുമെന്ററിയിലാണ് സെലന്‍സ്‌കിയുടെ പരാമര്‍ശം. 

'പുടിന്റെ ഭരണം ദുര്‍ബലമായിത്തുടങ്ങും. അപ്പോള്‍ വേട്ടക്കാര്‍തന്നെ വേട്ടക്കാരനെ വിഴുങ്ങും. കൊലയാളിയെ കൊല്ലാനുളള കാരണവും അവര്‍ കണ്ടെത്തും. കൊമറോവിന്റെയും സെലന്‍സ്‌കിയുടെയും വാക്കുകള്‍ അവര്‍ ഓര്‍ക്കും. ഇത് എന്ന് സംഭവിക്കുമെന്ന് എനിക്കറിയില്ല. പക്ഷെ സംഭവിക്കുമെന്ന് ഉറപ്പാണ്.'- സെലന്‍സ്‌കി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വ്‌ളാഡിമര്‍ പുടിനെതിരെ അദ്ദേഹത്തിന്റെ അടുത്ത അനുയായികളില്‍നിന്നുതന്നെ അതൃപ്തി ഉയരുന്നതായുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അതിനിടെയാണ് അടുപ്പക്കാര്‍ തന്നെ പുടിനെ വധിക്കുമെന്ന സെലന്‍സ്‌കിയുടെ മുന്നറിയിപ്പ്. അതേസമയം, സെലന്‍സ്‌കിയുടെ പരാമര്‍ശത്തോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More