അടുത്ത ലോകകപ്പിലും പരിശീലകന്‍ സ്കലോണി തന്നെ; കരാര്‍ നീട്ടി അർജന്റീന

ബ്യൂണസ് ഐറിസ്: ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടി രണ്ടുമാസത്തിനുശേഷം പരിശീലികന്‍ ലയണല്‍ സ്കലോണിയുമായി പുതിയ കരാറില്‍ ഒപ്പ് വെച്ച് അര്‍ജന്റീന. പുതിയ കരാര്‍ അനുസരിച്ച് 2026 ലോകകപ്പ് വരെ സ്‌കലോണി അര്‍ജന്റീനയുടെ പരിശീലക സ്ഥാനത്ത് തുടരും. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ടാപിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്‌കലോണി ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് കരാര്‍ നീട്ടിയതെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അര്‍ജന്റീനയ്ക്കായി നിരവധി തവണ ജെഴ്സിയണിഞ്ഞ സ്കലോണി ടീമില്‍ നിന്നും രാജിവെച്ചെങ്കിലും പരിശീലക രംഗത്തേക്ക് എത്തുകയായിരുന്നു. അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിച്ച അദ്ദേഹം ദേശീയ ടീമിന്റെ സഹപരിശീലകനായും പ്രവര്‍ത്തിച്ചതിന് ശേഷമാണ് 2018 ല്‍ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തത്. സ്കലോണിയുടെ കീഴില്‍ ലോകകപ്പിന് എത്തിയ മെസി 7 ഗോളുകളാണ് നേടിയത്. കൂടാതെ ഇത്തവണത്തെ ഗോള്‍ഡന്‍ ബാള്‍ പുരസ്ക്കാരം ലഭിച്ച താരം മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 

അതേസമയം, ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങള്‍ ഇന്നലെ പ്രഖ്യാപിച്ചു. മികച്ച ഫുട്‌ബോള്‍ താരമായി ലിയോണല്‍ മെസിയാണ് തെരഞ്ഞെടുത്തത്. അര്‍ജന്റൈന്‍ ആധിപത്യമാണ് ഇത്തവണത്തെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തില്‍ കാണാനായത്. അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച ലിയോണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. കാര്‍ലോ ആഞ്ചലോട്ടി, പെപ് ഗ്വാര്‍ഡിയോള എന്നിവരെ പിന്നിലാക്കിയാണ് സ്‌കലോണിയുടെ നേട്ടം.

Contact the author

Sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 2 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More