കൊച്ചി: മാര്‍ച്ചില്‍ ഒടിടി റിലീസിനെത്തുന്ന സിനിമകളുടെ ലിസ്റ്റ് പുറത്ത്. ജോജു ജോര്‍ജ് മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇരട്ട, സ്വാസിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചതുരം, മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ എലോണ്‍ തുടങ്ങി നിരവധി സിനിമകളാണ് ഈ മാസം ഒടിടിയിലെത്തുന്നത്. ത്രില്ലര്‍ വിഭാഗത്തിലൊരുക്കിയിരിക്കുന്ന മൂവിയാണ് ഇരട്ട. നവാഗതനായ രോഹിത് എം ജി കൃഷ്ണന് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ മാസം 3- ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകര്‍ക്ക് മുന്പിലെത്തും.
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയാണ് എലോണ്‍. ജനുവരി 26 - നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒരുമിച്ച ചിത്രമാണ് എലോണ്‍. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ കഥാപാത്രമായി മോഹൻലാൽ മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ടീസറിൽ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജ്, സിദ്ദിഖ് എന്നിവരുമുണ്ട്. 'യഥാർഥ നായകന്മാർ എല്ലായിപ്പോഴും തനിച്ചാണ്' എന്ന ടാഗ് ലൈനാണ് ചിത്രത്തിന് നല്‍കിയത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മാര്‍ച്ച് 3 മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത സിനിമയാണ് ചതുരം. ഇറോട്ടിക് ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റോഷൻ മാത്യു, അലന്‍സിയർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. അടുത്തയാഴ്ചയാണ് സിനിമ ഒടിടിയിലെത്തുക.