'അവരുടെ ലക്ഷ്യം ഞാനല്ല, നിങ്ങളാണ്'; അരവിന്ദ് കെജ്‌റിവാളിനോട് മനീഷ് സിസോദിയ

ഡല്‍ഹി: എട്ടുവര്‍ഷക്കാലം ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയും പ്രവര്‍ത്തിച്ചിട്ടും തന്നെ അഴിമതിക്കുറ്റം ആരോപിച്ച് ജയിലിലടയ്ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. തനിക്കെതിരെ കെട്ടിച്ചമച്ച കേസുകളെല്ലാം വ്യാജമാണെന്നും അരവിന്ദ് കെജ്‌റിവാളിന്റെ രാഷ്ട്രീയത്തെ ഭയക്കുന്ന ഭീരുക്കളായവര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗം മാത്രമാണിതെന്നും മനീഷ് സിസോദിയ പറഞ്ഞു. അവരുടെ യഥാര്‍ത്ഥ ലക്ഷ്യം താനല്ല അരവിന്ദ് കെജ്‌റിവാളാണെന്നും അദ്ദേഹം പറഞ്ഞു. അരവിന്ദ് കെജ്‌റിവാളിന് നല്‍കിയ രാജിക്കത്തിലാണ് സിസോദിയ ഇക്കാര്യം പറഞ്ഞത്.

'എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്ന് എനിക്കും ദൈവത്തിനും അറിയാം. കെജ്‌റിവാളിന്റെ രാഷ്ട്രീയത്തെ ഭയക്കുന്ന ഭീരുക്കളും ദുര്‍ബലരുമായ ആളുകളുടെ ഗൂഢാലോചന മാത്രമാണിത്. ഞാനല്ല അവരുടെ ലക്ഷ്യം. നിങ്ങളാണ്. കാരണം ഇന്ന് ഡല്‍ഹി മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ജനങ്ങളും നിങ്ങളെ കാണുന്നത് അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിവുന്ന നേതാവായാണ്'- മനീഷ് സിസോദിയ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും ദാരിദ്രവും തൊഴിലില്ലായ്മയും പണപ്പെരുപ്പവും അഴിമതിയുമുള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ നേരിടുന്ന രാജ്യത്തുടനീളമുളള കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് അരവിന്ദ് കെജ്‌റിവാളെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഴിമതിക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും ഇന്നലെയാണ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. താന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണെന്നും ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് നന്ദി എന്നുമാണ് സത്യേന്ദര്‍ ജെയിന്‍ രാജിക്കത്തില്‍ പറഞ്ഞത്. ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയതുമുതല്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തവരാണ് സിസോദിയയും സത്യേന്ദര്‍ ജെയിനും. അഴിമതി ആരോപണം നേരിടുന്ന നേതാക്കള്‍ അധികാരത്തില്‍ തുടരുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് പ്രതികൂലമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 23 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More