പൊലീസൊന്നും വേണ്ട, ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന 62 ലക്ഷം മനുഷ്യരുണ്ട് മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ -എം സ്വരാജ്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് പൊലീസിന്റെ സംരക്ഷണമൊന്നും വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന 62 ലക്ഷം മനുഷ്യരുണ്ട് മുഖ്യമന്ത്രിയെ സംരക്ഷിക്കാനെന്നും അവര്‍ കണ്ണിലെ കൃഷ്ണമണിപോലെ കേരളത്തിന്റെ മുഖ്യമന്ത്രിയെ കാത്തുസംരക്ഷിക്കുമെന്നും എം സ്വരാജ് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ തുടക്കത്തില്‍ കണ്ണൂര് നടത്തിയ പ്രസംഗത്തിലായിരുന്നു എം സ്വരാജ് ഇക്കാര്യം പറഞ്ഞത്. സ്വരാജിന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

എം സ്വരാജിന്റെ വാക്കുകള്‍

മുഖ്യമന്ത്രിക്ക് കറുപ്പിനോട് അഹസിഷ്ണുതയില്ല. മുഖ്യമന്ത്രി ഉപയോഗിക്കുന്നത് കറുത്ത കാറാണ്. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യൂണീഫോമിന്റെ നിറവും കറുപ്പാണ്. കറുപ്പ് നിറത്തോട് അദ്ദേഹത്തിന് അസഹിഷ്ണുതയുണ്ടെങ്കില്‍ ഇങ്ങനെ ചെയ്യുമോ? പിന്നെന്തിനാണ് പൊലീസിനെ അണിനിരത്തുന്നതെന്ന് ചോദിക്കുന്നവരുണ്ടാകും. അവരോടായി പറയുകയാണ്, വലിയ പൊലീസ് വലയവും സംരക്ഷണവുമൊന്നും മുഖ്യമന്ത്രിക്ക് ആവശ്യമില്ല. കരിങ്കൊടി കാണിക്കാനെത്തുന്ന കോണ്‍ഗ്രസുകാര്‍ക്ക് അപകടം സംഭവിക്കാതിരിക്കാനുളള മുന്‍കരുതലുകള്‍ സ്വീകരിക്കാനാണ് പൊലീസ്. 

ഇനി മുഖ്യമന്ത്രിക്ക് അങ്ങനെയൊരു സംരക്ഷണത്തിന്റെ ആവശ്യം വന്നാല്‍ അതിന് പൊലീസൊന്നും വേണ്ട. 62 ലക്ഷം മനുഷ്യരിവിടെ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഈ സര്‍ക്കാരിന്റെ ഗുണഭോക്താക്കളാണവര്‍. അവര്‍ മുഖ്യമന്ത്രിയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കും. അതിന് ഒരു പൊലീസിന്റെയും ആവശ്യമില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More