മുംബൈ: ഷൂട്ടിംഗിനിടയില്‍ നടി സാമന്തയ്ക്ക് പരിക്കേറ്റു. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. 'സിറ്റാഡല്‍' എന്ന ഹിന്ദി വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് സാമന്തയ്ക്ക് പരുക്കേറ്റത്. പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഹോളിവുഡ് സീരീസിന്റെ ഇന്ത്യൻ പതിപ്പിലാണ് വരുണ്‍ ധവാനൊപ്പം സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തിടെ നൈനിറ്റാളിൽ എട്ട് ഡിഗ്രി സെൽഷ്യസിൽ താരം വർക്ക് ഔട്ട് ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. മയോസൈറ്റിസ് എന്ന രോഗബാധിതയായി ഏറെനാൾ ചികിത്സയിലായിരുന്ന താരം 'സിറ്റാഡല്‍' എന്ന വെബ് സീരിസിലൂടെയാണ് അഭിനരംഗത്ത് വീണ്ടും സജീവമാകുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സീരിസുമായി ബന്ധപ്പെട്ട നടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ലഭിച്ചത്. ചാര വനിതയുടെ വേഷമാണ് സാമന്തയ്ക്ക് എന്നാണ് സൂചന. രാജും ഡികെയും ചേർന്നാണ് സംവിധാനം . അതേസമയം, ശാകുന്തളമാണ് സാമന്തയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മഹാഭാരതത്തിലെ ഉപകഥയായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ശകുന്തളയുടെയും ദുഷ്യന്തന്റെയും പ്രണയകഥയാണ് പറയുന്നത്. പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യഭംഗി സമ്മാനിക്കാനായി ചിത്രം 3Dയിലും റിലീസ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.