ജനുവരിയില്‍ വാട്സ് ആപ്പ് നിരോധിച്ചത് 29 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍

ഡല്‍ഹി: ജനുവരിയില്‍ വാട്സ് ആപ്പ് നിരോധിച്ചത് 29 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകളെന്ന് റിപ്പോര്‍ട്ട്‌. ബുധനാഴ്ച പുറത്ത് വിട്ട വാട്സ് ആപ്പിന്‍റെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ മാസം ഡിസംബറിലും നവംബറിലും ഏകദേശം 37 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചിരുന്നു. ഇന്ത്യയില്‍ ഏകദേശം 50 കോടി  ഉപയോക്താക്കളുള്ള വാട്സാപ്പിന് ജനുവരിയിൽ ഇന്ത്യയില്‍ നിന്ന് മാത്രം 1461 പരാതികൾ ലഭിക്കുകയും ഇതിൽ 191 കേസിൽ നടപടി സ്വീകരിക്കുകയും ചെയ്തുവെന്നും വാട്സ് ആപ്പ് അറിയിച്ചു. 2021ലെ ഐ.ടി നിയമപ്രകാരമാണ് എല്ലാ മാസത്തിന്റെയും ആദ്യ ദിവസം വാട്‌സ് ആപ്പ് പ്രതിമാസ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കുന്നത്.

വര്‍ഷങ്ങളായി ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കളെ സുരക്ഷിതമായി നിലനിര്‍ത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാറുണ്ട്. ഇതിന്‍റെ ഭാഗമായി ജനുവരി മാസത്തിൽ വാട്ട്‌സ്ആപ്പ് 2.9 ദശലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിക്കുകയാണെന്ന് വാട്സ് ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ജനപ്രീതിയില്‍ ഒന്നാമത് നില്‍ക്കുന്ന വാട്സ് ആപ്പിനെ യൂസേര്‍സ് ഫ്രണ്ട്ലിയാക്കാന്‍ മെറ്റ അടുത്തിടെ നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. പുതിയ ഫീച്ചര്‍ അനുസരിച്ച്  വാട്സ് അപ്പില്‍ അയക്കുന്ന സന്ദേശം തെറ്റിപ്പോയാല്‍ വീണ്ടും എഡിറ്റ്‌ ചെയ്യാന്‍ സാധിക്കും. സന്ദേശം അയച്ച് 15 മിനിട്ടിനുള്ളിലാണ് ഈ ഓപ്ഷന്‍ ഉപയോഗിച്ച് എഡിറ്റ്‌ ചെയ്യാന്‍ സാധിക്കുക. ആപ്പിളിന്റെ ഐമെസേജ് ആപ്പിലുള്ളത് പോലെയാണ് എഡിറ്റ് ബട്ടണ്‍ പ്രവര്‍ത്തിക്കുകയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരേ സമയം 100 ഇമേജ് വരെ ഷെയര്‍ ചെയ്യാമെന്ന് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാട്സ് ആപ്പിന്‍റെ ഡസ്ക് ടോപ്‌ പതിപ്പിലാണ് ഈ ഫീച്ചർ ആദ്യം ലഭ്യമാകുക. ഹൈക്വാളിറ്റി ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. നിലവില്‍ 30 ഫോട്ടോകള്‍ മാത്രമാണ് ഒരേ സമയം ഷെയര്‍ ചെയ്യാന്‍ സാധിക്കുക. കൂടാതെ അറിയാതെ ഡിലീറ്റ് ഫോര്‍ മീ കൊടുക്കുന്ന സന്ദേശങ്ങള്‍ വാട്സ് ആപ്പില്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചര്‍ 'ആക്സിഡന്‍റല്‍ ഡിലീറ്റ്' ഉപയോഗിച്ച് പഴതുപോലെയാക്കാന്‍ സാധിക്കും. തുടര്‍ന്ന് ഡിലീറ്റ് ഫോര്‍ എവരിവണ്‍ നല്‍കി സന്ദേശം ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 2 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More