മുംബൈ: തന്റെ മോശം സമയത്ത് കൂടെ നിന്ന എല്ലാവര്ക്കും നന്ദി അറിയിച്ച് മോഡലും നടിയുമായ സുസ്മിത സെന്‍. താന്‍ അതിജീവിച്ചത് തീവ്ര ഹൃദയാഘാതമാണെന്നും രക്തധമനികളില്‍ 95% ബ്ലോക്കായിരുന്നുവെന്നും സുസ്മിത സെന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് സുസ്മിത സെൻ തനിക്ക് ഹൃദയാഘാതം സംഭവിച്ച വിവരം ആരാധകരെ അറിയിച്ചത്. ആൻജിയോപ്ലാസ്റ്റി ചെയ്തുവെന്നും ആരോഗ്യനില തൃപ്തികരമാണെമാണെന്ന് അറിയിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ അന്ന് അവര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ തന്റെ രോഗാവസ്ഥയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
'എന്റെ രോഗാവസ്ഥയില്‍ എന്നോടൊപ്പം നിന്ന ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും നന്ദി. ഇപ്പോഴത്തെ മാനസികാവസ്ഥ വളരെ മികച്ചതാണ്. ലോകത്തിന്റെ വിവിധ കോണുകളിലുള്ളവര്‍ തന്റെ ആരോഗ്യസ്ഥിതിയെകുറിച്ച് അന്വേഷിച്ചിരുന്നു. ഞാന്‍ വളരെ ആരോഗ്യവതിയാണ്. എനിക്ക് സംഭവിച്ചത് മാസിവ് അറ്റാക്ക് ആയിരുന്നു. രക്തധമനികളില്‍ 95% ബ്ലോക്കായിരുന്നു. ആരോഗ്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണം. പരിശോധനകള്‍ നടത്താന്‍ തയ്യാറാകണം. വ്യായാമം എനിക്ക് വളരെ ഗുണകരമായിരുന്നു. അതുകൊണ്ട് മാത്രമാണ് മരണത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടത്. ഹൃദയാഘാതം പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും സംഭവിക്കാമെന്ന് മനസിലാക്കണം. ആരും അസുഖങ്ങളെ ഓര്‍ത്ത് ഭയപ്പെടേണ്ടതില്ല. കുറച്ച് ജാഗ്രത പുലര്‍ത്തിയാല്‍ മതി. ഇരുപതുകളിലാണെങ്കില്‍ പോലും ലക്ഷണങ്ങളെ അവഗണിക്കരുത് - സുസ്മിത സെന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
ബിവി നമ്പർ 1, ഡോ നോട്ട് ഡിസ്റ്റർബ്, മൈ ഹൂ നാ, മൈനേ പ്യാർ ക്യൂൻ കിയ, തുംകോ നാ ഭൂൽ പായേംഗേ, നോ പ്രോബ്ലം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് സുസ്മിത സെന്‍. ഫിറ്റ്നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന താരമാണ് സുസ്മിത. വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്.