വ്യാജവീഡിയോ നിര്‍മ്മാണം മാധ്യമപ്രവര്‍ത്തനമല്ല - മുഖ്യമന്ത്രി

കൊച്ചി: വ്യാജവീഡിയോ നിര്‍മ്മാണം മാധ്യമപ്രവര്‍ത്തനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിബിസിയില്‍ നടന്ന പരിശോധനയുമായി ഏഷ്യാനെറ്റിലെ പരിശോധനയെ താരതമ്യം ചെയ്യേണ്ടന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിന്‍റെ കൊച്ചി ഓഫിസിലേക്ക് അതിക്രമിച്ച് കയറിയവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചാനല്‍ പുറത്തുവിട്ട വീഡിയോ വ്യാജമാണ്. ഇതിനെതിരെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അടിയന്തിര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം, സര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുക്കരുതെന്ന മുന്നറിയിപ്പാണ് ചാനലിനെതിരായ അതിക്രമമെന്ന് പി സി വിഷ്ണുനാഥ്‌ നിയമസഭയില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തെറ്റായി ചിത്രീകരിച്ചിട്ട് മാധ്യമത്തിന്‍റെ പരിരക്ഷ കിട്ടണമെന്ന് പറയുന്നത് ശരിയായ രീതിയല്ല. സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കിടുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ബിബിസി റെയ്ഡുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ല. ബിബിസിയുടെ റെയ്ഡ് ഒരു ഭരണാധികാരിയുടെ വര്‍ഗീയകലാപത്തിലെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്നതിനായിരുന്നു. ഇവിടെയുള്ള റെയ്ഡ് ഏതെങ്കിലും ഭരണാധികാരിക്കോ സര്‍ക്കാരിനോ എതിരായുള്ളതല്ല. അതുകൊണ്ട് തന്നെ ഇതിനെ പ്രതികാര നപടിയെന്ന് പറഞ്ഞാല്‍ വിലപോവില്ല. പരാതി വന്നാല്‍ മാധ്യമമാണെന്ന് പറഞ്ഞ് പൊലീസിന് പരാതി കീറി കളയാന്‍ സാധിക്കില്ല - മുഖ്യമന്ത്രി നിയമസഭയില്‍ നിലപാട് വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More