കൊച്ചി: പ്രിയദര്ശന് സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഷെയിൻ നിഗമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഗായത്രി ശങ്കർ ആണ് ചിത്രത്തിലെ നായിക. ഷെയിൻ നിഗം, സിദ്ദിഖ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ ആണ് പോസ്റ്ററിൽ ഉള്ളത്. കൊറോണ കാലത്തെ അനുസ്മരിപ്പിക്കുന്ന മാസ്കുകൾ ധരിച്ചാണ് കഥാപാത്രങ്ങൾ പോസ്റ്ററിൽ ഉള്ളത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്കുമാർ എന്നിവരും സാമൂഹിക മാധ്യമത്തില്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പ്രിയദര്ശന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഈ വര്‍ഷം ഏപ്രിലില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഫോർ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഫോർ ഫ്രെയിംസിന്റെ ആദ്യ നിർമ്മാണ സംരഭം കൂടിയാണിത്. അടുത്തിടെ പുറത്തുവിട്ട സിനിമയുടെ ടൈറ്റില്‍ ലുക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു കൈത്തോക്ക് ഒളിപ്പിക്കാനായി അതേ ആകൃതിയില്‍ വെട്ടിയെടുത്ത കടലാസ് കെട്ടും തോക്കിന്റെ ഒരു ചെറുഭാഗവുമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. സിനിമ ഒരു സസ്പെന്‍സ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചന.