മഹാമാരി മറികടക്കാന്‍ ദേശീയ പദ്ധതി വേണം - കോണ്‍ഗ്രസ്

ഡല്‍ഹി: കോവിഡ് -19 ഫലപ്രദമായി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ പദ്ധതി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജനങ്ങളെയും സമ്പദ് വ്യവസ്ഥയെയും അടച്ചുപൂട്ടി ഈ വിധത്തില്‍ ഒരുപാട് നാള്‍ പോകാനാവില്ലെന്നും കോണ്‍ഗ്രസ് നിലപാട് പ്രഖ്യാപിച്ചുകൊണ്ട് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ പറഞ്ഞു.

രാജ്യം 2005 ല്‍ കൊണ്ടുവന്ന ദുരന്ത നിവാരണ നിയമത്തിന്റെ ചുവടുപിടിച്ച് മഹാമാരിയെ നേരിടാന്‍ ഒരു ദേശീയ നയം രൂപീകരിക്കപ്പെടണം. എന്നാല്‍ ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കേണ്ട സര്‍ക്കാര്‍ മൌനം പാലിക്കുകയാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. എല്ലാ ഉത്തരവാദിത്തവും സംസ്ഥാനങ്ങള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്തിരിക്കുകയാണ്. ചെറിയ സൌകര്യങ്ങള്‍ വെച്ച് സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനാവില്ല. 

രാജ്യത്ത് മഹാമാരിയെ നേരിടുന്നതിനു മുന്‍കരുതലുകള്‍ എടുത്തില്ല. ലോകാരോഗ്യ സംഘടനയുടെ മഹാമാരി മുന്നറിയിപ്പ് സമയത്തുപോലും നമ്മുടെ ദുരന്ത നിവാരണ അതോറിറ്റി അനങ്ങിയില്ല. ലോക്ക് ഡൌണ്‍ പ്രഖ്യാപനത്തിന് മുന്നോടിയായി സംസ്ഥാനങ്ങളെ അറിയിച്ചില്ലെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More