ലോകത്ത് ലിംഗസമത്വമുണ്ടാകാന്‍ ഇനിയും 300 വര്‍ഷമെങ്കിലും എടുക്കും- അന്റോണിയോ ഗുട്ടെറസ്

ജനീവ: ലോകത്ത് ലിംഗസമത്വമുണ്ടാകാന്‍ ഇനിയും മുന്നൂറ് വര്‍ഷമെങ്കിലും എടുക്കുമെന്ന് ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. സ്ത്രീകളുടെ അവകാശങ്ങള്‍ നമ്മുടെ കണ്‍മുന്നില്‍ അപ്രത്യക്ഷമാവുകയാണെന്നും ലിംഗസമത്വം കൈവരിക്കാന്‍ ഇനിയും നൂറ്റാണ്ടുകളെടുക്കുമെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തിനു മുന്നോടിയായി ലിംഗസമത്വത്തിനായി പ്രവര്‍ത്തിക്കുന്ന യുഎന്‍ കമ്മീഷന്റെ രണ്ടാഴ്ച്ച നീണ്ടുനില്‍ക്കുന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ലിംഗസമത്വം വിദൂരമാണ്. നിലവിലെ സാഹചര്യത്തില്‍ ലോകത്ത് ലിംഗസമത്വമുണ്ടാകാന്‍ ഇനിയും മുന്നൂറ് വര്‍ഷമെങ്കിലും എടുക്കും. ലോകമെമ്പാടും സ്ത്രീകള്‍ ആക്രമിക്കപ്പെടുകയും അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയുമാണ്. മാതൃമരണ നിരക്ക്, വിദ്യാഭ്യാസ നിഷേധം, വൈവാഹിക പീഡനം തുടങ്ങി നിരവധി പ്രതിസന്ധികള്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്നുണ്ട്. നാം പതിറ്റാണ്ടുകളായി നേടിയ പുരോഗതി നമ്മുടെ കണ്‍മുന്നില്‍ അപ്രത്യക്ഷമാവുകയാണ്'- അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തില്‍ സ്ത്രീകളും കുട്ടികളും പൊതുവിടങ്ങളില്‍നിന്നും മാറ്റിനിര്‍ത്തപ്പെടുകയാണെന്നും നിരവധി രാജ്യങ്ങളില്‍ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സ്ഥിതിവരെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവേണ്ടിയാണ് നിലകൊളളുന്നതെന്നും അന്റോണിയോ ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More