സ്പാം കോളുകളിൽ നിന്ന് രക്ഷനേടാന്‍ പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

ഡല്‍ഹി: ജനപ്രിയ സാമൂഹിക മാധ്യമമായ വാട്സ് ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. ഉപയോക്താകള്‍ക്ക് നിരന്തരം ശല്യമാകുന്ന സ്പാം കോളുകളിൽ നിന്ന് രക്ഷനേടാനുള്ള പുതിയ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. അറിയാത്ത നമ്പറുകളില്‍ നിന്നും നിരന്തരമായി കോളുകള്‍ വരുന്നവര്‍ക്കായി 'സൈലൻസ് അൺനൗൺ കോളേഴ്സ്' എന്ന ഫീച്ചര്‍ ഉപയോഗിക്കാം. ഈ ഫീച്ചര്‍ ഉപയോഗിച്ച് സേവ് ചെയ്യാത്ത നമ്പറില്‍ നിന്നും വരുന്ന കോളുകള്‍ മ്യൂട്ട് ചെയ്യാന്‍ സാധിക്കും. ആൻഡ്രോയിഡ് വാട്സ് ആപ്പിനായി ഈ ഫീച്ചർ നിലവിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫീച്ചര്‍ പുറത്തിറങ്ങിയാല്‍ വാട്സ് ആപ്പ് സെറ്റിങ്സില്‍ പോയി സൈലൻസ് അൺനൗൺ കോളേഴ്സ് ആക്ടിവേറ്റ് ചെയ്യുക. അങ്ങനെ ചെയ്താല്‍ ശല്യമാകുന്ന സ്പാം കോളുകളിൽ നിന്ന് രക്ഷനേടാന്‍ സാധിക്കും. അതോടൊപ്പം നോട്ടിഫിക്കേഷന്‍ ബാറില്‍ കോളുകളെ കുറിച്ചുള്ള അറിയിപ്പുകള്‍ ലഭിക്കുകയും ചെയ്യും. ജനപ്രീതിയില്‍ ഒന്നാമത് നില്‍ക്കുന്ന വാട്സ് ആപ്പിനെ യൂസേര്‍സ് ഫ്രണ്ട്ലിയാക്കാന്‍ മെറ്റ അടുത്തിടെ മറ്റൊരു ഫീച്ചറും അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചര്‍ ഉപയോഗിച്ച് വാട്സ് അപ്പില്‍ അയക്കുന്ന സന്ദേശം തെറ്റിപ്പോയാല്‍ വീണ്ടും എഡിറ്റ്‌ ചെയ്യാന്‍ സാധിക്കും. അയച്ചുകഴിഞ്ഞ സന്ദേശങ്ങളിൽ തെറ്റുണ്ടായല്‍ ഡിലീറ്റ് ചെയ്ത് വീണ്ടും അയക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. സന്ദേശം അയച്ച് 15 മിനിട്ടിനുള്ളിലാണ് ഈ ഓപ്ഷന്‍ ഉപയോഗിച്ച് എഡിറ്റ്‌ ചെയ്യാന്‍ സാധിക്കുക. ആപ്പിളിന്റെ ഐമെസേജ് ആപ്പിലുള്ളത് പോലെയാണ് എഡിറ്റ് ബട്ടണ്‍ പ്രവര്‍ത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്‌.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 1 month ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 1 month ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 2 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 2 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 2 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More