ബാല ശക്തമായി തിരിച്ചുവരും; കുറിപ്പുമായി ഭാര്യ എലിസബത്ത്

തിരുവനന്തപുരം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന നടന്‍ ബാലയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് ഭാര്യ എലിസബത്ത്. ബാല ഐസിയുവില്‍ തന്നെയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തറിഞ്ഞതിലുള്ള വിഷമം മാത്രമേ അദ്ദേഹത്തിനുള്ളൂവെന്നും എലിസബത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

'ബാല ഐ.സി.യുവിലാണ്. തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തറിഞ്ഞതിലുള്ള വിഷമം മാത്രമേ അദ്ദേഹത്തിനുള്ളു. താന്‍ സുഖമായിരിക്കുന്നുവെന്ന കാര്യം എല്ലാവരോടും പറയണമെന്ന് ബാല ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വളരെ ശക്തനാണ്. കഴിഞ്ഞ 3, 4 വര്‍ഷങ്ങളായി വളരെ പ്രയാസകരമായ ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നതെങ്കിലും എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ബാല കൂടുതല്‍ കരുത്തോടെ തിരിച്ചുവരും. എല്ലാവരും പ്രാര്‍ത്ഥിക്കണം' - എലിസബത്ത് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കരൾരോഗത്തെ തുടർന്നാണ് ബാലയെ ഇടപ്പള്ളി അമ‍ൃത ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്. ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ തന്നെ മുൻ പങ്കാളി അമൃത സുരേഷും മകൾ അവന്തികയും ഗോപി സുന്ദറും മറ്റ് കുടുംബാംഗങ്ങളും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്‍ണു മോഹൻ, നിർമ്മാതാവ് ബാദുഷ, പിആർഒ വിപിൻ കുമാർ, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരും ബാലയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തി കണ്ടു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 4 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More