മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫര്‍' ആമസോണ്‍ പ്രൈമില്‍; സ്ട്രീമിംഗ് ആരംഭിച്ചു

കൊച്ചി: മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ ക്രിസ്റ്റഫര്‍ ഒ ടി ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ബി ഉണ്ണികൃഷണനാണ് സിനിമ സംവിധാനം ചെയ്തത്. കഴിഞ്ഞ മാസം തിയേറ്ററിലെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച കളക്ഷന്‍ നേടാന്‍ സാധിച്ചിരുന്നില്ല.  ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാല്‍ നായകനായി എത്തിയ  ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.

Contact the author

Entertainment Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More