പ്രഭാസിന്‍റെ ആരോഗ്യനില മോശം; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

ഡല്‍ഹി: നടന്‍ പ്രഭാസിന്‍റെ ആരോഗ്യനില മോശമായതിനാല്‍ ഷൂട്ടിംഗ് എല്ലാം താത്കാലികമായി നിര്‍ത്തിവെച്ചു. സിനിമ ഷൂട്ട്‌ ചെയ്യുന്ന സ്ഥലത്തെ ഹൈ ടെംപറേച്ചർ കാരണം താരം അവശതയിലാണെന്നും കൂടുതല്‍ ചികിത്സക്കായി നടന്‍ വിദേശത്തേക്ക് പോയിരിക്കുകയാണെന്നും പ്രഭാസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഒന്നിലധികം സിനിമകളില്‍ ഇടവേളകളില്ലാതെ അഭിനയിക്കുന്നതിനാല്‍ പ്രഭാസിന്‍റെ ആരോഗ്യനില മോശമാണെന്ന തരത്തില്‍ നേരത്തെയും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നടനെ പരിശോധിച്ച ഡോക്ടർമാർ കുറച്ച് നാളത്തേക്ക് നടന് വിശ്രമം നിർദേശിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. പ്രഭാസിന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം  ഇതുവരെ പുറത്തുവന്നിട്ടില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ജൂണ്‍ 16ന് അദ്ദേഹം കേന്ദ്രകഥാപാത്രമായി എത്തുന്ന ആദി പുരുഷ് റിലീസ് ചെയ്യും. ടീസറിന് മോശം പ്രതികരണം ലഭിച്ചതിന് പിന്നാലെ സിനിമയുടെ റിലീസ് നീട്ടിവെയ്ക്കുകയായിരുന്നു. അതോടൊപ്പം, പ്രഭാസ് നായകനായി എത്തുന്ന സലാര്‍, പ്രോജക്ട് കെ എന്നീ ചിത്രങ്ങളും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒരു ഫാന്‍റസി ഡ്രാമയാണ് പ്രൊജക്റ്റ് കെ. സി അശ്വിനി ദത്താണ് നിര്‍മ്മാണം. ഈ ചിത്രത്തില്‍ ദീപിക പദുകോണാണ് നായികയായി എത്തുന്നത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 6 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 7 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 9 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More