യമുനാ നദി നീന്തിക്കടന്ന് ഉത്തര്‍പ്രദേശിലെത്തിയ തൊഴിലാളികൾ പിടിയിൽ

ഹരിയാനയിൽ നിന്ന് യമുനാ നദി നീന്തിക്കടന്ന് ഉത്തര്‍പ്രദേശിലെത്തിയ തൊഴിലാളികൾ പിടിയിൽ. ലോക്ഡൗണിൽ ദുരിതത്തിലായതിനെ തുടർന്നാണ് തൊഴിലാളികൾ ന​ദി നീന്തിക്കടന് സ്വന്തം നാട്ടിലെത്താൻ ശ്രമിച്ചത്. 12 തോഴലാളികളെ ഉത്തർ പ്രദേശ് പൊലീസ് ക്വാറന്റൈനിലേക്ക് മാറ്റി. പിടിയിലായവർ പാനിപ്പറ്റിലെ ചന്തയിയിലെ ജോലിക്കാരാണ്. 750 കിലോമീറ്റർ ദൂരെയുള്ള സ്വന്തം ​ഗ്രമാമായ കൗശാമ്പിയിലേക്കായിരുന്നു ഇവരുടെ യാത്ര. നദി നീന്തിക്കടന്ന് ഷാമിലിയിൽ എത്തിയപ്പോഴാണ് പൊലീസ് ഇവരെ പിടികൂടിയത്. ​ഗ്രാമവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്.

അതേസമയം ഹരിയാനിയിലുള്ള തൊഴിലാളികളെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ഉത്തർപ്രദേശ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ 2,224 പേർ ഹരിയാനയിൽ നിന്ന് മടങ്ങിയെത്തിയതായി യുപി സർക്കാർ അവകാശപ്പെട്ടു.  82 ബസുകളിലായാണ് ഇവരെ സംസ്ഥാനത്ത് എത്തിച്ചത് .11,000 തൊഴിലാളികൾ ഞായറാഴ്ചയോടെ തിരിച്ചെത്തുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി  അവാനിഷ് അവസ്തി പറഞ്ഞു. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പതിനായിരക്കണക്കിന് തൊഴിലാളികളാണ് നാട്ടിൽ പോകാൻ ശ്രമിച്ചത്. കാൽനടയായി സ്വന്തം സംസ്ഥാനത്തേക്ക് പോകാൻ ശ്രമിച്ച തൊഴിലാളികൾ ഉത്തരേന്ത്യയിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More