'പൊറിഞ്ചു മറിയം ജോസ്' തെലുങ്കിലേക്ക്; നായകനാവുക നാഗാര്‍ജുന എന്ന് റിപ്പോര്‍ട്ട്‌

കൊച്ചി: ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ്‌ സിനിമയാണ് പൊറിഞ്ചു മറിയം ജോസ്. ഈ സിനിമ തെലുങ്കിലേക്ക് റീമേയ്ക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ്. നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ് ആണ് തങ്ങളുടെ അടുത്ത പ്രോജക്റ്റ് ആയി ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ബോളിവുഡ് ചിത്രം ദി കശ്മീര്‍ ഫയല്‍സ് ഉള്‍പ്പെടെ നിര്‍മ്മിച്ച ബാനര്‍ ആണിത്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. 

തെലുങ്ക് പ്രേക്ഷകരുടെ താത്പര്യം മുന്‍ നിര്‍ത്തി കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയായിരിക്കും സിനിമ റീമേയ്ക്ക് ചെയ്യുക. ജോജു അവതരിപ്പിച്ച കഥാപാത്രം തെലുങ്കില്‍ ആരാണ് അവതരിപ്പിക്കുകയെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ലെങ്കിലും നാഗാര്‍ജുനയായിരിക്കും ഈ റോളില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്‌. അങ്ങനെയാണെങ്കില്‍ നാഗാര്‍ജുനയുടെ കരിയറിലെ 99-ാമത് ചിത്രമായിരിക്കും ഇത്. 

തെലുങ്കിലെ പ്രശസത തിരക്കഥാകൃത്ത് പ്രസന്ന കുമാറാണ് സിനിമ സംവിധാനം ചെയ്യുക. പ്രസന്ന കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അതേസമയം, സമീപകാലത്ത് മലയാളത്തില്‍ നിന്ന് ഏറ്റവുമധികം റീമേക്കുകള്‍ സംഭവിച്ചത് തെലുങ്കിലാണ്. ദൃശ്യം 2, കപ്പേള, അയ്യപ്പനും കോശിയും അടക്കമുള്ള ചിത്രങ്ങള്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More