മരണനിരക്ക് 11- ല്‍ നിന്ന് 3 - ശതമാനത്തില്‍, ലോകത്തിന് ശുഭപ്രതീക്ഷ

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5989 പേര്‍ മരിച്ചു 

കോവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 5,989 പേരാണ്. ഇന്നലെയിത് 5,824 ആയിരുന്നു. 165 പേരുടെ വര്‍ദ്ധനവാണ് ഇന്നലത്തെ മരണനിരക്കില്‍ നിന്ന് ഇന്ന് ഉണ്ടായത്.

എന്നാല്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ക്രമാനുഗത കുറവാണ് രേഖപ്പെടുത്തിയത്.വെള്ളിയാഴ്ച്ചത്തെക്കാള്‍  538 പേരുടെ കുറവാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച്ച ലോകത്താകെ 6,362 പേരാണ് മരണപ്പെട്ടത്. തൊട്ടുമുന്‍ ദിവസത്തെക്കാള്‍ (വ്യാഴം) കുറവാണിത്. വ്യാഴാഴ്ച മരണപ്പെട്ടത് 6,616 പേരാണ്. ഇന്നത്തെ 165 പേരിലെ വര്‍ദ്ധനവാകട്ടെ സ്ഥിരത നിലനിര്‍ത്തുന്നതിലെ ചെറിയ ഏറ്റക്കുറച്ചിലായി എടുക്കാന്‍ കഴിയും.അതായത് ശതമാന ക്കണ ക്കില്‍ ഇത് കാര്യമായ സ്വാധീനം ചെലുത്തുന്നില്ല.

മൂന്നു ദിവസത്തെ മരണ-വര്‍ദ്ധനാ നിരക്ക് താരതമ്യം ചെയ്യുമ്പോള്‍ ക്രമാനുഗത കുറവ് കാണാന്‍ കഴിയും.23/04/2020 വ്യാഴാഴ്ച മുതല്‍ 25/04/2020 ഇന്നു വരെയുള്ള തുടര്‍ച്ചയായ നിരക്ക് കോവിഡ് -19 മരണ-രോഗീ നിരക്ക് വിശകലനത്തിന് തീര്‍ച്ചയായും മതിയായ ഡാറ്റയല്ല. എന്നിരുന്നാലും കുത്തനെയുള്ള ഉയര്‍ച്ചയ്കു ശേഷം താഴോട്ടുള്ള പതനമാണ് കോവിഡ് -19 മരണ-രോഗീ നിരക്കില്‍ സംഭവിക്കുക എന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യകതമാക്കിയിട്ടുണ്ട്. ഇത് മാനദണ്ടമാക്കിയാല്‍ കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ അവസാനത്തിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലത്തില്‍ അനുമാനിക്കാനാകും. അതിനായി കഴിഞ്ഞ ഒരുമാസത്തെ മരണനിരക്ക് ആണ് വിശകലനത്തിന് ഉപാധിയാക്കുന്നത്.

പീക്ക് കഴിഞ്ഞു മരണനിരക്ക് താഴുന്നു 

വ്യാഴാഴ്ച (23/04/2020) മുതല്‍ (25/04/2020) വരെയുള്ള മരണനിരക്കിലെ കുറവിനു മുന്നോടിയായി അതിനു തൊട്ടുമുന്‍പുള്ള നാലു ദിവസങ്ങളില്‍ ഉള്‍പ്പെടെ  ഈ ആഴ്ച മുഴുവന്‍ മരണനിരക്ക് ചെറിയ കയറ്റിറക്കങ്ങളോടെ സ്ഥിരത നിലനിര്‍ത്തിയതായി കാണാം. ഈ ദിവസങ്ങളില്‍ ദിനംപ്രതി 6500 - 5000 ത്തിനിടയിലാണ് എല്ലാ രാജ്യങ്ങളിലും കൂടി രോഗികള്‍ മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് കോവിഡ് -19 മൂലം ഇതുവരെയുണ്ടായ മൊത്തം മരണസംഖ്യയുടെ 3 - 4 ശതമാനമാണ്. ഇതാകട്ടെ അതിനു തൊട്ടു മുന്‍പത്തെ ആഴ്ചയിലേ (ഏപ്രില്‍ 11 മുതല്‍ 17 വരെ) തിനേക്കാള്‍ കുറവാണ്. ആ ആഴ്ചയിള്‍ ഓരോ ദിവസവുമുണ്ടായ മരണ നിരക്ക് മൊത്തം മരണസംഖ്യയുടെ 5 - 6 ശതമാനമാണ്. ഇനി ഏപ്രില്‍ 3 മുതല്‍ ഏപ്രില്‍ 10 വരെയുള്ള ആഴ്ചയിലെ കണക്ക് നോക്കിയാല്‍ ദിനംപ്രതിയുള്ള മരണനിരക്ക് (മൊത്തം മരണ സംഖ്യയുടെ ശതമാനമാണ് സൂചന) ഉയര്‍ച്ച താഴ്ച്ചകളോടെ 11- ശതമാനത്തില്‍ നിന്ന് 7- ശതമാനത്തിലെത്തി നില്‍ക്കുന്നത് കാണാം.

വിശകലനം വളരെ ലളിതമാണ്. കഴിഞ്ഞ 22 ദിവസങ്ങള്‍ കൊണ്ട് കോവിഡ് -19 മൂലം ദിനംപ്രതിയുള്ള മരണനിരക്ക് മൊത്തം മരണസംഖ്യയുടെ 11% ത്തില്‍ നിന്ന്‌ ക്രമാനുഗതം കുറവ് രേഖപ്പെടുത്തി 3 - 4 ശതമാനത്തിലെത്തി നില്‍ക്കുന്നു എന്നര്‍ത്ഥം. ചെറിയ ഏറ്റക്കുറച്ചിലുകളിലൂടെ മരണ നിരക്കിലെ താഴ്ച്ചയിലെ സ്ഥിരത നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് പ്രതീക്ഷ നല്‍കുന്നത്. കഴിഞ്ഞ മാസം (മാര്‍ച്ച്) 24 ന് മേല്‍ സൂചിപ്പിച്ച മരണനിരക്ക് 15% ആയിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് ലോകത്തിന്റെ ശുഭ പ്രതീക്ഷകള്‍ക്ക് തിളക്കമേറുന്നത്. 

ലോകത്ത് കോവിഡ് -19 സംഹാര താണ്ഡവമാടിയ ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധയുടെ നിരക്ക് കുറയുന്നുണ്ട്. മരണനിരക്ക് താഴ്ന്ന നിലയില്‍  ചെറിയ ഏറ്റക്കുറച്ചിലുകളിലൂടെ സ്ഥിരത നിലനിര്‍ത്തുകയാണ്. ഫ്രാന്‍സും ഒരുവിധം താഴ്ചയിലേക്ക് പോകുന്നതിന്റെ സൂചനകള്‍ കാണിക്കുന്നുണ്ട്. എന്നാല്‍ ഈ രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ രോഗികളുടെ എണ്ണം കുറവുള്ള ബ്രിട്ടന് മരണ-രോഗീ വര്‍ദ്ധന ഇതുവരെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞിട്ടില്ല.

അമേരിക്കയാണ് ഏറ്റവും കടുത്ത ദുരിതാവസ്ഥയിലൂടെ കടന്നുപോകുന്നത്. ഏറ്റവുംപുതിയ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍

2080 പേരാണ് മരണമടഞ്ഞത്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 54,265 ആയി.  യൂറോപ്യന്‍ രാജ്യങ്ങളിലെ മരണ നിരക്ക് ഇപ്രകാരമാണ്: സ്പെയിന്‍ -22,902, ഇറ്റലി - 26,384ഫ്രാന്‍സ് - 22,614ജര്‍മ്മനി - 5,877, ബ്രിട്ടന്‍ - 20,319.

രോഗീ വര്‍ദ്ധന 

ലോകത്താകെ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 2,032,89. കോവിഡ്-19 ടെസ്റ്റ്‌ പോസിറ്റീയവരുടെ എണ്ണം 29,21,201 ആയി. 57,863 പേര്‍ രോഗം മൂലം ഗുരുതരാവസ്ഥയിലാണ്.  നിലവില്‍ 18,80,943 പേര്‍ ചികിത്സയിലാണ്.

Contact the author

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More