കൊച്ചിയൊരു 'ഗ്യാസ് ചേമ്പർ' ആയി മാറിയിട്ടും സർക്കാർ എന്താണ് ചെയ്യുന്നത്? - നീരജ് മാധവ്

കൊച്ചി: ബ്രഹ്മപുരം തീപിടുത്തം കേരളത്തെ മുഴുവൻ പിടിച്ചുലയ്ക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേർ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തുന്നുമുണ്ട്. ഇപ്പോഴിതാ കൊച്ചി ഒരു "ഗ്യാസ് ചേമ്പർ" ആയി മാറിയിട്ടും എന്തുകൊണ്ടാണ് നമ്മൾ ഈ വിഷയത്തെ അർഹമായ പ്രാധാന്യത്തോടെ പരിഗണിക്കാത്തത് എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംഗീത സംവിധായകനുമായ നീരജ് മാധവ്. സർക്കാർ എന്താണ് ചെയ്യുന്നത്? ഉത്തരം പറയണം. ഉടനടി പരിഹാരം കണ്ടെത്തണം. അല്ലെങ്കിൽ ഇത് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം മനുഷ്യനിർമ്മിത ദുരന്തമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ തിരക്കഥാകൃത്തും കഥാകൃത്തുമായ പി എഫ് മാത്യൂസ് ബ്രഹ്മപുരം തീപിടിത്തത്തിൽ സർക്കാരിനെതിരെ വിമർശനവുമായെത്തിയിരുന്നു. ഉത്തരവാദിത്ത്വമുണ്ടെന്ന് കരുതിയിരുന്ന മുഖ്യമന്ത്രിയോ ആരോ​ഗ്യ മന്ത്രിയോ സംഭവത്തിൽ ഒരു ആശ്വാസവാക്കുപോലും ആത്മാർത്ഥമായി പറഞ്ഞില്ല. ഈ സാഹചര്യം സൃഷ്ടിച്ചവരെ തൊടാൻ പോലും പറ്റില്ലെന്ന് അറിയാം. സിപിഐഎമ്മിന്റെ സ്വന്തക്കാരും കോൺസുകാരന്റെ സ്വന്തക്കാരനും ഇതിനു പിന്നിലുണ്ടെന്ന് പത്രങ്ങൾ തന്നെ പറയുന്നുണ്ട്. അതിൽ അതിശയമൊന്നുമില്ല. എത്രയോ വർഷങ്ങളായി തങ്ങൾ ഇത് അനുഭവിക്കുന്നു. ഒരിക്കലും കൊച്ചി വിട്ടു പോകാനിടവരരുത് എന്നാഗ്രഹിച്ചിരുന്ന ഞാനിപ്പോൾ എങ്ങനേയും ഓടി രക്ഷപ്പെട്ടാൽ മതി എന്ന മാനസികാവസ്ഥയിലാണ് എന്നായിരുന്നു പി എഫ് മാത്യൂസിന്റെ പ്രതികരണം. 

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More