സ്ത്രീകള്‍ക്കും ഇനി അര്‍ധനഗ്നരായി പൊതുനീന്തല്‍ക്കുളങ്ങളില്‍ ഇറങ്ങാം; വിവേചനം നീക്കി ബെര്‍ലിന്‍

ജർമ്മൻ തലസ്ഥാനമായ ബെർലിനിലെ പൊതുനീന്തല്‍ക്കുളങ്ങളില്‍ സ്ത്രീകള്‍ക്കും ഇനി അര്‍ധനഗ്നരായി ഇറങ്ങാം. സ്ത്രീകള്‍ മേല്‍മുണ്ട് ധരിക്കാതെ നീന്തല്‍ക്കുളങ്ങളില്‍ ഇറങ്ങുന്നത് വിലക്കുന്ന പുരാതന നിയമം പിന്‍വലിക്കുന്നതായി ബെർലിനിലെ പ്രാദേശിക ഭരണകൂടം ഉത്തരവിലൂടെ അറിയിച്ചു. ഈ ലിംഗ വിവേചനത്തിനെതിരെ ഒരു യുവതി നല്‍കിയ പരാതിയിന്മേലാണ് നടപടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത് വിവേചനമാണെന്നും മേല്‍വസ്ത്രം വേണ്ടെന്നു വയ്ക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും പരാതി പരിഗണിച്ച സെനറ്റ് ഓംബുഡ്സ്പേഴ്സണ്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് നിയമം പിന്‍വലിച്ചത്. ലിംഗഭേദമന്യെ എല്ലാവര്‍ക്കും തുല്യാവകാശം ഉറപ്പാക്കുകയാണ് നയവും ലക്ഷ്യവുമെന്നും പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.

നേരത്തെ മേല്‍വസ്ത്രമില്ലാതെ സ്ത്രീകള്‍ കുളത്തിലിറങ്ങിയാല്‍ നീന്തല്‍കുളമുപയോഗിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കുകവരെ ചെയ്തിരുന്നു. അതേസമയം, പുതിയ നിയമം എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമല്ല.

Contact the author

International Desk

Recent Posts

International

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ അനുശോചനം അറിയിച്ച് മാര്‍പാപ്പ

More
More
International

അക്രമണത്തെക്കുറിച്ചുള്ള എഴുത്ത് അത്ര എളുപ്പമാവില്ല - സല്‍മാന്‍ റുഷ്ദി

More
More
International

യുഎസിലെ ചില ജില്ലകളിലെ പ്രൈമറി സ്കൂളുകള്‍ ബൈബിൾ നിരോധിച്ചു

More
More
International

പ്രതിപക്ഷ നേതാവ് അറസ്റ്റില്‍; സെനഗലില്‍ പ്രതിഷേധം ആളിക്കത്തുന്നു

More
More
International

വേദിയില്‍ തട്ടിവീണ് ബൈഡന്‍; വീഡിയോ വൈറല്‍

More
More
Web Desk 5 days ago
International

ലോകത്തെ അതിസമ്പന്നമാരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്

More
More