ആയിരംവട്ടം വേണ്ട, ഒരുതവണ മുഖ്യമന്ത്രിയെക്കൊണ്ട് മാനനഷ്ടക്കേസ് കൊടുപ്പിക്കാമോ? ; എം വി ഗോവിന്ദനെ വെല്ലുവിളിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി സ്വപ്‌നാ സുരേഷിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് വെല്ലുവിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വെട്ടിലാക്കിയിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആയിരംവട്ടം വേണ്ട ഒരു തവണയെങ്കിലും മുഖ്യമന്ത്രിയെക്കൊണ്ട് മാനനഷ്ടക്കേസ് കൊടുപ്പിക്കാമോ എന്ന് കെ സുധാകരന്‍ പാര്‍ട്ടി സെക്രട്ടറിയെ വെല്ലുവിളിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌നാ സുരേഷ് ആയിരംവട്ടം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അതിനെതിരെ ചെറുവിരല്‍ പോലും അനക്കാത്ത മുഖ്യമന്ത്രിയുടെ മടിയില്‍ കനമുണ്ടെന്ന് ജനങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

'സ്വപ്‌ന ഒരുതവണ ആരോപണം ഉന്നയിച്ചപ്പോഴാണ് ഗോവിന്ദന്‍ മാസ്റ്റര്‍ മാനനഷ്ടക്കേസ് കൊടുക്കാം എന്നെങ്കിലും പറഞ്ഞത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആയിരംവട്ടമെങ്കിലും സ്വപ്‌ന ആരോപണം ഉന്നയിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തും കറന്‍സി കടത്തും കുടുംബാംഗങ്ങളുടെ ബിസിനസ് ഡീലുകളും ഉള്‍പ്പെടെ കേരളം ഞെട്ടിപ്പോയ ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിച്ചത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന ഭയമാണ് മാനനഷ്ടക്കേസ് കൊടുക്കുന്നതില്‍നിന്ന് മുഖ്യമന്ത്രിയെ പിന്നോട്ടുവലിക്കുന്നത്'- കെ സുധാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്വപ്‌നക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍നിന്ന് പാര്‍ട്ടി ആരെയും വിലക്കിയിട്ടില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് മാനനഷ്ടക്കേസ് കൊടുക്കലല്ല പണിയെന്നും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടുത്താനായി നിങ്ങള്‍ ആയിരം പ്രാവശ്യം ശ്രമിച്ചാലും അദ്ദേഹത്തിന്റെ മാനം നഷ്ടപ്പെട്ടുപോകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 'സ്വപ്‌നക്കെതിരെ നടപടിയെടുക്കാന്‍ ധൈര്യമുണ്ടോ എന്നല്ലേ കെ സുധാകരന്‍ ചോദിച്ചത്. ആയിരം തവണ കേസ് കൊടുക്കും. നിയമപരമായ എല്ലാ വഴിയിലും അവരെ നേരിടും. ഇവരെയൊന്നും ആര്‍ക്കും പേടിയില്ല'- എന്നായിരുന്നു എം വി ഗോവിന്ദന്‍ നേരത്തെ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 11 hours ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 15 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 16 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More