പി രാജീവിനെ അഭിനന്ദിച്ച് ഹൈബി ഈഡന്‍

തിരുവനന്തപുരം: മന്ത്രി പി രാജീവിനെ അഭിനന്ദിച്ച് ഹൈബി ഈഡന്‍ എം പി. വ്യവസായങ്ങളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും വ്യക്തമായ കാഴ്ച്ചപ്പാടും ദീര്‍ഘവീക്ഷണമുള്ള വ്യക്തിയാണ് രാജീവെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ വ്യാവസായിക വളര്‍ച്ചയില്‍ മന്ത്രിയെന്ന നിലയില്‍ രാജീവ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പരിപൂര്‍ണ പിന്തുണ നല്‍കുമെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു. ട്രേഡ് യൂണിയൻ രംഗത്തെ രാജീവിന്റെ പരിചയം വ്യവസായ മേഖലയിലെ പ്രവർത്തനങ്ങൾക്ക് തുണയാകുന്നു. എച്ച്എൻഎൽ ഏറ്റെടുത്തത് അഭിനന്ദനാർഹമാണെന്നും സംസ്ഥാന വ്യവസായവകുപ്പിന്റെ വ്യവസായ യന്ത്ര പ്രദർശനമേളയുടെ ഉദ്‌ഘാടനച്ചടങ്ങിൽ ഹൈബി പറഞ്ഞു.

പി രാജീവ് മന്ത്രിയായ ശേഷം സംസ്ഥാനത്തിന്റെ വ്യാവസായിക അന്തരീക്ഷം മാറി. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവന്നു. ട്രേഡ് യൂണിയന്‍ രംഗത്തെ രാജീവിന്റെ പ്രവര്‍ത്തനപരിചയം മുതല്‍ക്കൂട്ടാണ്. തൊഴിലാളി സംഘടനയിലൂടെ കടന്നുവന്നത് കൊണ്ട് തൊഴിലിടങ്ങളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ കാഴ്ച്ചപ്പാടുണ്ട്. വ്യവസായശാലകള്‍ കൂടുതല്‍ തൊഴിലിടങ്ങളായും അവസരങ്ങളാക്കി മാറ്റുന്നതിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നതില്‍ യാതൊരു സംശയവുമില്ല. ഹിന്ദുസ്ഥാന്‍ ന്യൂസ് പേപ്പര്‍ ലിമിറ്റഡ് സര്‍ക്കാര്‍ ഏറ്റെടുത്തത് അഭിനന്ദനാര്‍ഹമാണ്  - ഹൈബി ഈഡന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 8 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 11 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More