കൊച്ചി വിട്ടുപോകാന്‍ ഇടമില്ലാത്തവര്‍ എന്തുചെയ്യും?- ബ്രഹ്‌മപുരം വിഷയത്തില്‍ രഞ്ജി പണിക്കര്‍

കൊച്ചി: ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ഇത്രയധികം മാലിന്യം സംസ്‌കരിക്കാതെ ഒരു പ്രദേശത്ത് സംഭരിച്ചുവെച്ചു എന്നതുതന്നെ വലിയ കുറ്റകൃത്യമാണെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ ദുരന്തനിവാരണ കര്‍മ്മ പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതില്‍ ഗവണ്‍മെന്റിന് പരാജയം സംഭവിച്ചെങ്കില്‍ അത് ജനങ്ങളോട് തുറന്നുപറയണമെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

രഞ്ജി പണിക്കരുടെ വാക്കുകള്‍: 

വലിയ വ്യാപ്തിയുളള പ്രശ്‌നമാണ് കഴിഞ്ഞ പത്തുദിവസമായി പ്രദേശത്തെ മുഴുവന്‍ ജനങ്ങളും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഇത് മാനേജ് ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ട് എന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഇത്രവലിയ ദുരന്തം സംഭവിക്കാന്‍ പാകത്തിലുളള ലക്ഷക്കണക്കിന് ടണ്‍ മാലിന്യം ഈ നഗരത്തില്‍ സംസ്‌കരിക്കപ്പെടാതെ ഇത്രയും കാലം സംഭരിച്ചുവച്ചിരുന്നു എന്നത് ചെറിയ കുറ്റകൃത്യമല്ല. 

മുന്‍കാലങ്ങളിലും അവിടെ തീപ്പിടുത്തമുണ്ടായിട്ടുണ്ട്. ഇത്രയധികം മാലിന്യം സംഭരിച്ചുവയ്ക്കുന്നിടത്ത് ഒരു ടൈം ബോംബ് സ്പന്ദിച്ചുകൊണ്ടിരിക്കുകയാണ്. എപ്പോള്‍വേണമെങ്കിലും ദുരന്തമുണ്ടാകാം എന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? അതിനെ ലാഘവത്തോടെ കണ്ടു എന്നുളളത് വലിയ വീഴ്ച്ചയാണ്. മാലിന്യസംസ്‌കാരണത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും നമുക്ക് വലിയ വര്‍ത്തമാനങ്ങള്‍ കേള്‍ക്കാം. പക്ഷെ അടിസ്ഥാനപരമായി ഇത്തരം കാര്യങ്ങളില്‍ ജാഗ്രത ഇല്ലാതെ പോകുന്നു എന്നതിന്റെ തെളിവാണ് ബ്രഹ്‌മപുരം.

ദുരന്തം സംഭവിച്ചിട്ട് അതിനെ അപലപിക്കുന്നതില്‍ അര്‍ത്ഥമില്ല. എന്തുകൊണ്ട് സംഭവിച്ചു, ആരുടെ ജാഗ്രതക്കുറവുകൊണ്ട് സംഭവിച്ചു, സംഭവിച്ചാല്‍ അതിനെ യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടാന്‍ നമുക്ക് സംവിധാനങ്ങളില്ലാത്തത് എന്തുകൊണ്ട് എന്നൊക്കെ വിദേശത്തുപോയി പഠിച്ച ആളുകള്‍ ഇതിനെക്കുറിച്ച് മനസിലാക്കിയിട്ടില്ലെങ്കില്‍ അതിനുവേണ്ടി ചിലവാക്കിയ പണവും സമയവും പാഴായിപ്പോയി എന്നതാണ്. 

സ്ഥലം മാറി പോകാനില്ലാത്തവര്‍ എന്തുചെയ്യും? കൊച്ചി വിട്ടാല്‍ പോകാന്‍ രണ്ടാമത് ഒരിടമില്ലാത്ത ലക്ഷക്കണിക്ക് ആളുകള്‍ ഇവിടുണ്ട്. അവര്‍ എവിടേക്ക് പോകും. ഇങ്ങനെ ഒരു ദുരന്തത്തെ നേരിട്ട മുന്‍കാല പരിചയം നമുക്കില്ല എന്നത് സത്യമാണ്. പക്ഷെ സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങളെ സംബന്ധിച്ച് ദൂരക്കാഴ്ച്ചയോടുകൂടി അതിനെ അപഗ്രഥിക്കുകയും വേണ്ടുന്ന പരിഹാര മാര്‍ഗങ്ങള്‍ മുന്‍കൂട്ടി സജ്ഞമാക്കുകയും ചെയ്യുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്‌.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More