തിരുവനന്തപുരം: എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ബ്രഹ്മപുരത്ത് അത്രയ്ക്ക് കെടുതിയില്ലെന്നും പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യമുന്നയിക്കുന്നത് മാധ്യമങ്ങളാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകള്‍ ഇതിനകം ആരംഭിച്ചെന്നും ഇതുവരെ വിദ്യാര്‍ത്ഥികളില്‍നിന്ന് പരാതിയുയര്ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'പരീക്ഷ തുടങ്ങുന്നതിനുമുന്പ് ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ഒന്‍പതാം ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് നാളെയാണ് പരീക്ഷ തുടങ്ങുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും അധികാരമുണ്ട്. സംസ്ഥാന ബോര്‍ഡ് നടത്തുന്ന പരീക്ഷ മാറ്റിവയ്ക്കുക ബുദ്ധിമുട്ടാണ്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാവും തീരുമാനമെടുക്കുക'- മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ബ്രഹ്മപുരത്ത് തീ അണയ്ക്കുന്നതിന് നിലവില്‍ സ്വീകരിച്ച രീതിയാണ് ഏറ്റവും മികച്ചതെന്ന് ദേശീയ-അന്തര്‍ദേശീയ വിദഗ്ദര്‍ അഭിപ്രായപ്പെട്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. തീ കെട്ടെന്ന് പുറമെ തോന്നുന്ന ഭാഗങ്ങളില്‍ വീണ്ടും തീ ആളാനുളള സാധ്യതയുളളതിനാല്‍ അതീവ ജാഗ്രത വേണമെന്ന് ന്യൂയോര്‍ക്ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡെപ്യൂട്ടി ചീഫ് ജോര്‍ജ്ജ് ഹീലി അഭിപ്രായപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.