ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് വേണ്ടത് ശ്വാസംമുട്ടിച്ച് കൊല്ലില്ലെന്ന ഉറപ്പാണ്, ഇപ്പോള്‍ അതും പോയിക്കിട്ടി- ഗ്രേസ് ആന്റണി

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തെയും അതുമായി ബന്ധപ്പെട്ട മാലിന്യപ്രശ്‌നത്തെയും വിമര്‍ശിച്ച് സിനിമാ മേഖലയില്‍നിന്നും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തീയും പുകയും ഉയര്‍ന്ന അന്നുമുതല്‍ തനിക്കും വീട്ടിലുളളവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഗ്രേസ് ആന്റണി. ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് വേണ്ടത് ശ്വാസം മുട്ടിച്ചുകൊല്ലില്ലെന്ന ഉറപ്പാണെന്നും ഇപ്പോള്‍ അതും പോയിക്കിട്ടിയെന്നും ഗ്രേസ് ആന്റണി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

ഗ്രേസ് ആന്റണിയുടെ കുറിപ്പ്

കഴിഞ്ഞ പത്തുദിവസമായി അനുഭവിക്കുകയാണ് ജനങ്ങള്‍. ഒന്ന് ശ്വാസംവിടാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ നമ്മളെ എത്തിച്ചത് നമ്മളൊക്കെതന്നെ അല്ലേ? മറ്റാരുടെയും അവസ്ഥ പറയുന്നതിലും നല്ലത് എന്റെ അവസ്ഥ പറയുന്നതാണ്. പുക ആരംഭിച്ച അന്നുമുതല്‍ എനിക്കും എന്റെ വീട്ടിലുളളവര്‍ക്കും ചുമ തുടങ്ങി. പിന്നെ അത് ശ്വാസംമുട്ടലായി. കണ്ണ് നീറി വെളളംവന്നു തുടങ്ങി. തലപൊളിയുന്ന വേദന. നീണ്ട പത്തുദിവസമായി ഞങ്ങള്‍ അനുഭവിക്കുകയാണ്.

അപ്പോള്‍ തീയണയ്ക്കാന്‍ പാടുപെടുന്ന അഗ്നിശമനസേനയുടെയും ബ്രഹ്‌മപുരത്തെ ചുറ്റി ജീവിക്കുന്ന ജനങ്ങളുടെയും അവസ്ഥ കാണാതെ പോകരുത്. ഒരു ദുരവസ്ഥ വന്നിട്ട് അത് പരിഹരിക്കുന്നതിലും നല്ലത് അത് വരാതെ നോക്കുന്നതല്ലേ? ലോകത്ത് എന്ത് പ്രശ്‌നമുണ്ടായാലും പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് എന്നുപറഞ്ഞ് പ്രതികരിക്കുന്ന നമുക്ക് എന്താ ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ? അതോ പുകയടിച്ച് ബോധം കെട്ടിരിക്കുകയാണോ? ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് വേണ്ടത് ശ്വാസംമുട്ടിച്ച് കൊല്ലില്ലെന്ന ഉറപ്പാണ്. ഇപ്പോള്‍ അതും പോയിക്കിട്ടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More