ശ്വാസം മുട്ടുന്നു, ഇനിയും ഇങ്ങനെ ജീവിക്കാൻ കഴിയില്ല- മമ്മൂട്ടി

കൊച്ചി: ഇനിയും രാത്രിയില്‍ ഉണര്‍ന്ന് ശ്വാസംമുട്ടിയും ചുമച്ചും കൊച്ചിക്കാര്‍ക്ക് ജീവിക്കാനാവില്ലെന്ന് നടന്‍ മമ്മൂട്ടി. തീയും പുകയും അണഞ്ഞാലും ബ്രഹ്‌മപുരം പ്രശ്‌നത്തിന് വേണ്ടത് ശാശ്വതമായ പരിഹാരമാണെന്നും പ്രശ്‌നം പരിഹരിക്കേണ്ട ചുമതല ഭരണകൂടത്തിനുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. മാലിന്യസംസ്‌കരണത്തിനായി നമ്മുടെ നാടിന് കൃത്യമായ ഒരു നയമില്ല എന്നതാണ് സത്യമെന്നും അതിനായി വിപുലമായ കര്‍മ്മപദ്ധതിയും അതിനനുസരിച്ചുളള സംവിധാനങ്ങളും ഇനിയെങ്കിലും ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഷൂട്ടിംഗിനായി കുറച്ചുദിവസം ഞാന്‍ പൂനെയിലായിരുന്നു. വീട്ടിലേക്ക് തിരികെയെത്തിയപ്പോള്‍ മുതല്‍ നല്ല ചുമ. അത് ക്രമേണ ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിംഗിനായി വയനാടെത്തി. എങ്കിലും ശ്വാസംമുട്ടലുണ്ട്. കൊച്ചിയുടെയും സമീപ പ്രദേശങ്ങളുടെയും മാത്രം പ്രശ്‌നമല്ല ഇത്. സമീപ ജില്ലകള്‍ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിത്.'- മമ്മൂട്ടി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എല്ലാം ഭരണകൂടത്തിന്റെ ചുമലില്‍വെച്ച് ആരോപണങ്ങള്‍ മാത്രം ഉന്നയിക്കുന്ന ജനസമൂഹമായി നമ്മള്‍ മാറരുതെന്നും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തില്‍ നാം നമ്മുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു. 'കൊച്ചി ഒരു മഹാനഗരമായി വളര്‍ന്നുകഴിഞ്ഞു. ദിനംപ്രതി വളരുന്ന നഗരത്തിന് വെളളവും റോഡും പോലെ അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യസംസ്‌കരണവും. കൊച്ചിയെ ഇനിയും പുകപ്പൂട്ടിലിട്ട് ശ്വാസംമുട്ടിക്കരുത്'- മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More