അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 2080 പേര്‍ മരിച്ചു, മരണസംഖ്യ 54,265

 അമേരിക്കയില്‍ 2080 പേര്‍ മരണമടഞ്ഞത്.  

അമേരിക്ക ഏറ്റവും കടുത്ത ദുരിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2080 പേരാണ് മരണപ്പെട്ടത്.  ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 54,265 ആയി. ഇന്നലെ (ശനി) മാത്രം 1935 പേരാണ് മരിച്ചത്. അമേരിക്കന്‍ ഐക്യനാടുകളിലെ സ്ഥിതി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ 2000 ത്തിനു മുകളിലും തൊട്ടുതാഴെയുമാണ്‌ മരണ നിരക്ക്. ഒരാഴ്ച മുന്‍പ് ദിനംപ്രതിയുള്ള മരണനിരക്ക് 1500 നു മുകളിലും തൊട്ടുതാഴെയുമായി വന്നിരുന്നുവെങ്കിലും  തൊട്ടടുത്ത ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരെയും ജനങ്ങളെ ആകെത്തന്നെയും അമ്പരപ്പിച്ചുകൊണ്ട്‌ മരണ-രോഗീ വര്‍ദ്ധനവ്‌ കുത്തനെ ഉയരുന്നതാണ് കാണാന്‍ കഴിഞ്ഞത്. അടിക്കടിയുള്ള ഈ മലക്കം മറിച്ചിലുകള്‍ വലിയ നിരാശയിലേക്കാണ് അമേരിക്കന്‍ ഐക്യനാടുകളിലെ ആരോഗ്യ പ്രവര്‍ത്തകരെയും ജനങ്ങളെ ആകെത്തന്നെയും കൊണ്ടെത്തിച്ചിരിക്കുന്നത്.

ന്യൂയോര്‍ക്കില്‍മരണസംഖ്യ 21,908

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 21908 ആയി. 288,313 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

5,863 പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ1,05,523പേര്‍ക്ക് രോഗം സ്ഥിരീക രിച്ചിട്ടുണ്ട്.

1,695പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 42,596- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

37,203 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 2977 പേര്‍ മരണപ്പെട്ടു.ഫ്ലോറിഡ -1055, മസ്സാച്ചുസെറ്റ്സ് -2,730, ലൂസിയാന -1703, ഇല്ലിനോയിസ് -1,874, ജോര്‍ജ്ജിയ -907  എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്.

തലസ്ഥാനമായ വാഷിങ്ങ്ടണില്‍  മരണ-രോഗീ നിരക്ക് രാജ്യത്തെ മറ്റു നഗരങ്ങളുമായി താരതമ്യം ഇല്ലാത്ത വിധം കുറവാണ്. ഇതുവരെ 13,319 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ ഇതിനകം 738 പേരാണ് മരണപ്പെട്ടത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More